കാവ്യയും മീനാക്ഷിയും മാത്രമല്ല ; ദിലീപിന് വേണ്ടി ശരിക്കും വിഷമിക്കുന്ന ഒരാള്‍ കൂടിയുണ്ട് !

വെള്ളി, 11 ഓഗസ്റ്റ് 2017 (15:45 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. താരത്തിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത സിനിമാലോകം ഒന്നടങ്കം ഞെട്ടിലോടെയാണ് കേട്ടത്. കേസില്‍ ദിലീപിനെതിരെ പൊലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്ന് അറിഞ്ഞിട്ടും അതിനെയെല്ലാം മറികടന്ന് എങ്ങനെയെങ്കിലും പുറത്തു കടക്കാനുള്ള പരിശ്രമത്തിലാണ് ദിലീപ്. 
 
അതേസമയം താരത്തിനെതിരെ പുതിയ പുതിയ കണ്ടെത്തലുകള്‍ വരുമ്പോള്‍ ദിലീപിന്റെ അവസ്ഥയെ ഒര്‍ത്ത് കരയുന്നത് കാവ്യയും മീനാക്ഷിയും ദിലീപിന്റെ അമ്മയും മറ്റ് കുടുംബക്കാരും മാത്രമല്ല ഒരാള്‍ കൂടിയുണ്ട്. സംവിധായകന്‍ അരുണ്‍ഗോപി. ദിലീപ് എങ്ങനെയെങ്കിലും കുറ്റവിമുക്തനായി പുറത്തുവരാനാണ് അരുണ്‍ഗോപി കാത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 
 
അരുണ്‍ഗോപി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ദിലീപിന്റെ ഈ സാഹചര്യത്തില്‍ അത് റിലീസ് ചെയ്യാനാകാതെ കുഴഞ്ഞിരിക്കുകയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. അതോടെ ചിത്രത്തിന്റെ റിലീസിങ് മുടങ്ങി.
 
ദിലീപിന്റെ കേസ് പതിയെ കെട്ടടങ്ങുന്ന നിലയിലായതോടെ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും റിലീസ് ചെയുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ താരത്തിനെതിരെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിയായി വീണ്ടും കടന്നു വന്നു, അതോടെ വെള്ളിയാഴ്ച നടത്താനിരുന്ന റിലീസ് മുടങ്ങുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊച്ചി കേരളം ദിലീപ് പൊലീസ് സിനിമ മലയാളം Kochi Kerala Dileep Police Cinema

വാര്‍ത്ത

news

ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങൾ ‘ഇവിടെ നടക്കില്ല’; മുഖ്യമന്ത്രി

കേരളത്തെ വർഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ...

news

‘കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാം’ - ആ അരും‌കൊല ചെയ്യുന്നതിന് മുന്‍പ് യുവാവ് പറഞ്ഞതിങ്ങനെയെല്ലാം...

നാടിനെ നടുക്കുന്ന സംഭവമാണ് കൊച്ചി ചെറായി ബീച്ചില്‍ ഇന്ന് രാവിലെ നടന്നത്. പട്ടാപ്പകല്‍ ...

news

‘എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി അസ്വസ്ഥയാകുന്നത് എന്തിനാണ് ‘?: ദീപാ നിശാന്ത്

ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണെന്നും ഇടതുപക്ഷത്തെ ഒരു ബദലായി കാണണമെന്നും ...

news

കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും, ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണക്കാരിയായത് നിമിഷങ്ങള്‍ക്കകം!

അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ ...