‘ജീവിതത്തില്‍ ആര്‍ക്കും അബദ്ധം സംഭവിക്കാം, പക്ഷേ അവരെ ഉപേക്ഷിച്ച് കടന്ന് കളയരുത്‘: ജയസൂര്യ

കൊച്ചി, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (16:25 IST)

സമൂഹികമായ നിലപാട് എടുക്കുന്ന നടനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ ആരാധകരോട് ചോദിച്ചാല്‍ അവരു പറയും ഒരു നല്ല നടന്‍ എന്നതിനുപരി ഒരു നല്ല മനുഷ്യനാണ് എന്ന്. അത് തെളിയിക്കുന്ന ഒരു സംഭവം ഈയിടെ ഉണ്ടായി. 
 
സാധാരണ വാഹനപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അത് വേഗത്തില്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്താനാണ് ജനക്കൂട്ടം ശ്രമിക്കുന്നത്. അത്തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. അങ്കമാലിയിലെ ലൊക്കേഷനിലേക്ക് പോകുന്ന ജയസൂര്യ കൊച്ചിയിലെ ഒബ്‌റോണ്‍ മാളിന് സമീപത്തെ ജനക്കൂട്ടം ശ്രദ്ധിച്ചു. വാഹനാപകടം ആണെന്ന് മനസിലാക്കിയ ജയസൂര്യ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
 
അപകടം പറ്റി ചോരയിലിപ്പിച്ച് ഒരാള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ കിടക്കുന്നത് കണ്ട ജയസൂര്യ അയാളെ ഇടപ്പള്ളിയിലെ എം‌എജെ ആശുപത്രിയില്‍ എത്തിച്ചു. ജയസൂര്യയുടെ വണ്ടി തട്ടിയാണ് അപകടം സംഭവിച്ചതെന്ന തെറ്റിദ്ധാരണ ആശുപത്രി അധികൃതര്‍ക്ക് ഉണ്ടായിരുന്നു. 
 
എന്നാല്‍ തന്റെ വണ്ടിയല്ല തട്ടിയതെന്ന് ജയസൂര്യ വ്യക്തമാക്കി. തനിക്ക് ഇയാളെ പരിചയമില്ലെന്നും ജയസൂര്യ വ്യക്തമാക്കി. എന്നാല്‍ അപകടം പറ്റിയത് ബംഗാള്‍ സ്വദേശിയായ ഥാപ്പയായിരുന്നു. തിരികെ ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അപകടം പറ്റിയ ആള്‍ തന്നെ നന്ദിയോടെ നോക്കിയെന്നും ജയസൂര്യ പറയുന്നു. പൊതുജനത്തോട് ജയസൂര്യയ്ക്ക് ഒരു അഭ്യര്‍ത്ഥനയുമുണ്ട്.
 
വലിയ ഒരു കാര്യം ചെയ്തു എന്ന തോന്നല്‍ തനിക്കില്ല. ജീവിതത്തില്‍ ആര്‍ക്കും അബദ്ധം സംഭവിക്കാം. ചിലപ്പോള്‍ നമ്മുടെ വണ്ടി മറ്റൊരാളുടെ മേല്‍ തട്ടിയേക്കാം.അങ്ങനെ സംഭവിച്ചാല്‍ അവരെ ഉപേക്ഷിച്ച് കടന്ന് കളയരുതെന്ന് ജയസൂര്യ അഭ്യര്‍ത്ഥിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിവാഹദിനത്തില്‍ വരന്റെ ശരീരത്തില്‍ പടക്കം കെട്ടിവെച്ചു പൊട്ടിച്ചു; പിന്നെ നടന്ന സംഭവം ഇങ്ങനെ !

ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ് വിവാഹം. വിവാഹ നാളില്‍ ...

news

‘എന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളാണ്’; പുതിയ വെളിപ്പെടുത്തലുമായി സരിത!

ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ആദ്യമായിട്ടാണ് സരിത ...

news

കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം; ബ്രിഗേഡിയറിനെ തരംതാഴ്ത്തി

കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ...