തെറ്റായ പ്രചരണങ്ങളില്‍ ആരും വീണുപോകരുത്, കേരളം സുരക്ഷിതമായ നാട്; അന്യസംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി ഡിജിപി ബെഹ്‌റ

തിരുവനന്തപുരം, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (12:59 IST)

Widgets Magazine
Bengali , migrant workers ,  DGP , Loknath behera ,  അന്യസംസ്ഥാന തൊഴിലാളികള്‍ ,  ഡിജിപി ലോക്നാഥ് ബെഹ്റ ,  മുഖ്യമന്ത്രി

അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന ചില വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. കേരളം സുരക്ഷിതമായ നാടാണ്, ഒരാക്രമണവും ഇവിടെ ഉണ്ടാവില്ല. മറിച്ചുള്ള തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്നും ബെഹ്റ പറഞ്ഞു.
 
സംസ്ഥാനത്ത് ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രൂരമായ ആക്രമണങ്ങള്‍ക്കിടയാകുന്നുണ്ടെന്ന വ്യാപക പ്രചരണത്തെ തുടര്‍ന്നാണ് ഡിജിപി മാധ്യമങ്ങളിലൂടെ അന്യസംസ്ഥാന തൊഴിലാളികളെ അഭിസംബോധന ചെയ്ത് ഹിന്ദിയിലും ബംഗാളിയിലും കാര്യങ്ങള്‍ വിശദമാക്കിയത്.
 
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. കേരളത്തെ അപമാനിക്കാന്‍ നടക്കുന്ന കൂട്ടായ പ്രചരണമാണ് ഇതെന്നും അദ്ദഹം വിശദീകരിച്ചു. നേരത്തെ മുഖ്യമന്ത്രിയും ഇത്തരം പ്രചാരണങ്ങളെ കുറിച്ച് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൂജാരി ആയിക്കോളൂ, പക്ഷേ പശു ഇറച്ചി കഴിക്കരുത്: കേരളത്തിലെ ദളിത് പൂജാരിമാർക്ക് മുന്നറിയിപ്പുമായി വി എച്ച് പി

കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി എത്തുന്ന ദളിതർ പശു ഇറച്ചി കഴിക്കാൻ പാടില്ലെന്ന ...

news

വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം വേങ്ങര മണ്ഡലത്തിലേക്ക് കൊണ്ടുവന്ന 79 ലക്ഷം ...

Widgets Magazine