അപർണ|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (14:54 IST)
സമാനതകളില്ലാത്ത ദുരിതമാണ് കേരളം അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി സോഷ്യല്‍ മീഡിയയുടെ സഹായവും അധികൃതര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
എറണാകുളം ജില്ലാ കളക്ടറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ‘ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ / അടിയന്തിര സഹായം വേണ്ട വിഷയങ്ങള്‍ / ക്യാമ്പുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെടുത്താനായി’ പോസ്റ്റില്‍ നിര്‍ദേശിച്ചിരുന്നു.
എല്ലാവർക്കും ആവശ്യമായ സഹായം കളക്ടർ നേരിട്ടിടപെട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അതിനിടെയാണ് കളക്ടറെ പരിഹസിക്കുന്ന രീതിയില്‍ നോബി അഗസ്റ്റിന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താന്‍ പെരിയാര്‍ റസിഡിന്‍സി ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. അടിയന്തര സഹായം ആവശ്യമുണ്ടെന്നും നോബി ആദ്യ കമന്റില്‍ പറയുന്നു. ദയവായി ഫോണ്‍ നമ്പര്‍ തരൂ, ഉദ്യേഗസ്ഥര്‍ നിങ്ങളെ ബന്ധപ്പെടൂമെന്ന് കളക്ടര്‍ മറുപടി നല്‍കി.
ഇതോടെ സ്ഥിതി മോശമാണ്. അതു കൊണ്ട് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം ഉറപ്പു വരുത്തുമോയെന്ന ചോദ്യമാണ് നോബിയുടെ മറുപടിയായി വന്നത്. നമ്പര്‍ തരൂ, നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ ഇതിനു മറപുടി നല്‍കി.
സാര്‍ താന്‍ വെളളപ്പൊക്കം ആസ്വദിക്കുകയാണ്. 11 നിലയിലാണ് താമസിക്കുന്നത്. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം ഹെലികോപ്റ്റര്‍ അയ്ക്കൂ. താന്‍ പണം കൊടുക്കാമെന്ന് പരിഹാസ ശൈലിയുള്ള കമന്റാണ് മറുപടിയായി വന്നിരിക്കുന്നത്. ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.