സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ച് മാറ്റുന്നത് ഹോബിയാക്കിയ ഊളന്‍ ഉണ്ണി പിടിയില്‍ !

തിരുവനന്തപുരം, വെള്ളി, 13 ഒക്‌ടോബര്‍ 2017 (14:14 IST)

അനുബന്ധ വാര്‍ത്തകള്‍

സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയും, അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവ് പൊലീസ് പിടിയില്‍. മലയിന്‍കീഴ് കുരിശ്മുട്ടം കെവി നഗറില്‍ ഊളന്‍ ഉണ്ണിയെന്ന മിഥുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുരിശ് മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഊളന്‍ ഉണ്ണിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. 
 
പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടിലെ കാറും പൂന്തോട്ടവും നശിപ്പിച്ചെന്നാണ് മിഥുനെതിരായ പരാതി. എന്നാല്‍ പൊലീസിന്റെ  ചോദ്യം ചെയ്യലില്‍ പ്രദേശത്തെ സ്ത്രീകള്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന് പിന്നിലും ഉണ്ണിയാണെന്ന് തെളിഞ്ഞു.
 
സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിനെ തുടർന്നാണ് മിഥുന് ഊളൻ ഉണ്ണിയെന്ന പേര് വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെ തുടർന്ന് നാട്ടുകാര്‍ ഇയാൾക്കെതിരെ പൊലീസില്‍ പരാതി നൽകിയിരുന്നു.
 
തനിക്കെതിരെ പരാതിപ്പെടുന്നവരുടെ വീട്ടില്‍ കയറി ആക്രമണം നടത്തുന്നതും ഇയാളുടെ രീതിയാണ്. ഇത്തരത്തില്‍ പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയതിനാണ് യുവാവിനെ പൊലീസ് പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്ന് ഹൈക്കോടതി; സമരത്തിന് മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്ന് ഹൈക്കോടതി. സമരത്തിന് ...

news

മുഖ്യമന്ത്രിക്ക് മലയാളത്തില്‍ കത്തെഴുതി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍

പഠനസൗകര്യം ഒരുക്കിയ കേരള മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും നേരില്‍കാണാന്‍ ആഗ്രഹം ...

news

ശിവശക്തി യോഗാ കേന്ദ്രത്തിലെ ക്രൂര പീഡനത്തിന് കൂട്ട് നില്‍ക്കുന്നത് അമൃത ആശുപത്രി ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

അതിക്രൂരമായ പീഡനങ്ങളാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നടക്കുന്നതെന്ന ...

news

‘ജനരക്ഷായാത്രയെ സിപിഐഎം ഭയക്കുന്നുവെന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണ് ’: കോടിയേരി

കുമ്മനം രാജശേഖരന്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ കത്തിനു ...