സൂപ്പര്‍താരങ്ങളും സഹതാരങ്ങളും ജയിലിലെത്താത്തതില്‍ മനം‌നൊന്ത് ദിലീപ്?!

വ്യാഴം, 31 ഓഗസ്റ്റ് 2017 (07:55 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസും പറയുന്നത്. പൊലീസും കോടതിയും സുഹൃത്തുക്കളും കൈയൊഴിഞ്ഞാലും ‘ദിലീപേട്ടനോടൊപ്പം’ എന്നാണ് ഫാന്‍സ് പറയുന്നത്.
 
ദിലീപ് കുറ്റക്കാരനല്ലെന്നും തങ്ങളുടെ ദിലീപേട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ഇവര്‍ പറയുന്നത്. കേസില്‍ ഗൂഢാലോചന നടക്കുന്നത് ദിലീപിന് എതിരെയാണ് എന്നാണ് ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി റിയാസ് ഖാന്‍ പറയുന്നത്. മരണം വരെ ദിലീപേട്ടനോടൊപ്പം എന്നാണിവരുടെ നിലപാട്.
 
താരസംഘടനയായ അമ്മയ്‌ക്കെതിരെയും ഇവര്‍ പ്രതികരിക്കുന്നു. ദിലീപ് കുറ്റക്കാരന്‍ അല്ലെന്ന് അമ്മയിലെ പലര്‍ക്കും അറിയാമെന്നും എന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. ആര്‍ക്കും ദിലീപിനെ ജയിലില്‍ പോയി കാണണമെന്നോ പുറത്തിറക്കണമെന്നോ ഇല്ല. അമ്മയിലെ സഹപ്രവര്‍ത്തകരുടെ ഈ മൗനം കുറ്റകരമായ അനാസ്ഥ ആണെന്നും റിയാസ് ഖാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹാദിയ വീട്ടുതടങ്കലില്‍ തന്നെ, കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നു; ഈ അവസ്ഥ ഉണ്ടാക്കിയത് കോടതിയാണെന്ന് വനിതാ കമ്മീഷന്‍

മതം മാറി വിവാഹം ചെയ്ത ഹാദിയ വീട്ടുതടങ്കലില്‍ തന്നെയാണെന്ന് കമ്മിഷന് ബോധ്യമായതാണെന്ന് ...

news

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്ന് മുഖ്യമന്ത്രി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടിയുമായി ...

news

നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയാന്‍ വേണ്ടിയല്ല: കേന്ദ്രം

ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം കണ്ടില്ലെന്ന് ...

news

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; സെലീന ഗോമസിന്റെ ഇന്‍സ്‌റ്റഗ്രാമില്‍ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം

ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം മൂലം സോഷ്യല്‍ മീഡിയയില്‍ നിന്നും പണികിട്ടിയ ...

Widgets Magazine