വെളുപ്പിന് എത്തിയത് നൂറോളം പൊലീസുകാർ, പിന്നെയെല്ലാം പെട്ടന്നായിരുന്നു, ആരും ഒന്നുമറിഞ്ഞില്ല !

ബുധന്‍, 8 നവം‌ബര്‍ 2017 (15:10 IST)

അനുബന്ധ വാര്‍ത്തകള്‍

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തത് ഇന്നലെ പുലർച്ചെയായിരുന്നു. അതീവ രഹസ്യമായി നൂറോളം പൊലീസുകാരുടെ അകമ്പടിയോടെ ആയിരുന്നു നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ ഹർത്താലാണിന്ന്. ഹിന്ദു ഐക്യവേദിയാണ് ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
 
പുലർച്ചെ നാലരയ്ക്ക് നട തുറന്നപ്പോൾ പുറത്തു കാത്തു നിന്ന പൊലീസുകാർ അകത്തേക്ക് പ്രവേശിച്ച് അകത്തുള്ളവരെ എല്ലാം പുറത്താക്കി ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തതായി അറിയിക്കുകയായിരുന്നു. നീല വേഷ്ടിയും മുണ്ടും ധരിച്ച പൊലീസുകാർ മാത്രമാണ് അകത്ത് കയറിയത്. 
 
ക്ഷേത്രഭരണസംഘം നിയമിച്ച ഉദ്യോഗസ്ഥരയെല്ലാം പുറത്താക്കി പകരം മലബാർ ദേവസ്വം ബോർഡ് പണ്ട് നിയമിച്ചവരെ ചുമതലയേൽപ്പിക്കുകയായിരുന്നു. പരിസരവാസികളെല്ലാം എത്തുമ്പോഴേക്കും ക്ഷേത്രത്തിന്റെ ഭരണകൈമാറ്റം കഴിഞ്ഞി‌രുന്നു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗുരുവായൂർ ദേവസ്വം ബോർഡ് പാർഥസാരഥി ക്ഷേത്രം Police Temple പൊലീസ് Guruvayur Decaswam Parthasarathy Board

വാര്‍ത്ത

news

‘പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമാണ് നോട്ട് നിരോധനം’: യെച്ചൂരി

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ കടന്നാക്രമണമായിരുന്നു നോട്ട് ...

news

ജനത്തിനുണ്ടായത് ചെറിയ കഷ്‌ടപ്പാടുകള്‍ മാത്രം; നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങൾ വിശദീകരിച്ച് കേന്ദ്രത്തിന്റെ വിഡിയോ

ബിജെപി സര്‍ക്കാരിന്റെ നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി ...

news

വര്‍ഗീയ ആഹ്വാനവുമായി മേജര്‍ രവി; ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ പുറത്ത് !

വര്‍ഗീയ ആഹ്വാനവുമായി മേജര്‍ രവി. ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ പുറത്ത്. ...