വിപിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരൂര്‍, ശനി, 2 സെപ്‌റ്റംബര്‍ 2017 (08:16 IST)

Widgets Magazine
murder,	case,	convict,	islam,	dead,	tirur,	malappuram,	police,	kerala,	latest malayalam news,	ഫൈസല്‍,	കൊലപാതകം,	കേസ്,	പ്രതി,	ഇസ്ലാം,	മരണം,	തിരൂര്‍,	മലപ്പുറം, പൊലീസ്,	കേരളം , പോലീസ്

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു‍. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.
 
ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ ആഗസ്റ്റ് 24നാണ് തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
പതിനാറ് പ്രതികളാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്.  ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കാളികളായവരുമുണ്ടായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത ...

news

‘വിനായകനും കുടുംബത്തിനും നീതിവേണം’; തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ദളിത് സംഘടന

തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് ...

news

കശ്മീരില്‍ പൊലീസ്​വാഹനത്തിന്​നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിനടുത്തുള്ള​പാന്ഥ ചൗക്കിൽ പൊലീസ്​ വാഹനത്തിന്​ നേരെ തീവ്രവാദി ആക്രമണം. ...

Widgets Magazine