Widgets Magazine
Widgets Magazine

രാഹുല്‍ പറഞ്ഞു, ഉമ്മന്‍‌ചാണ്ടി അനുസരിച്ചു; ഇനി ഗോവയിലാണ് കളി!

ന്യൂഡല്‍ഹി, ചൊവ്വ, 24 ജനുവരി 2017 (17:58 IST)

Widgets Magazine
Rahul Gandhi, Oommenchandy, Goa, Congress, Election, Chennithala, രാഹുല്‍ ഗാന്ധി, ഉമ്മന്‍‌ചാണ്ടി, കോണ്‍ഗ്രസ്, ഗോവ, തെരഞ്ഞെടുപ്പ്, പ്രചരണം, ചെന്നിത്തല

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസിന്‍റെ മുഖ്യപ്രചരണായുധം കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ്. പ്രചരണത്തിന് നേതൃത്വം നല്‍കാന്‍ ഉമ്മന്‍‌ചാണ്ടി ഗോവയിലേക്ക് പോകണമെന്നത് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിന് ഉമ്മന്‍‌ചാണ്ടി വഴങ്ങി.
 
ഈ വ്യാഴാഴ്ച ഗോവയിലെത്തുന്ന ഉമ്മന്‍‌ചാണ്ടി രണ്ടുദിവസം അവിടെ താമസിച്ച് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഏകോപിപ്പിക്കുന്ന പ്രചരണ പരിപാടിയില്‍ ഉമ്മന്‍‌ചാണ്ടി അനവധി ഇടങ്ങളില്‍ പ്രസംഗിക്കുമെന്നാണ് വിവരം.
 
ഫെബ്രുവരി നാലിനാണ് ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിഞ്ഞുനിന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ സജീവമായിരിക്കുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കെജ്‌രിവാളിന്റെ ഭാര്യാസഹോദരന്‍ അഴിമതി നടത്തി; ആരോപണവുമായി സന്നദ്ധസംഘടന

ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ...

news

പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരോടെങ്കിലും പണം കടം വാങ്ങാമായിരുന്നു, ഇന്ന് അതിനും കഴിയുന്നില്ല: എംടി

നോട്ട് നിരോധനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ...

news

തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന; നേതൃത്വം നല്കുന്നത് ദിലീപ് മാത്രമല്ല

ചലച്ചിത്ര താരം ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന. ഫിലിം ...

news

രണ്ടുലക്ഷം രൂപ വരെ വായ്‌പകള്‍ക്ക് പലിശയിളവ്; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗത്തില്‍

രണ്ടുലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക് പലിശയിളവ് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ...

Widgets Magazine Widgets Magazine