തെരഞ്ഞെടുപ്പിന് ശേഷം മോദി കോൺഗ്രസിൽ ചേരും, രാഹുലുമായി ചർച്ചകൾ നടന്നു; പരിഹാസവുമായി ദില്ലി ഉപമുഖ്യമന്ത്രി

താമസിയാതെ മോദി കോൺഗ്രസിൽ ചേരും, രാഹുലുമായി കൂടിക്കാഴ്ച നടന്നു?!

aparna shaji| Last Modified ബുധന്‍, 18 ജനുവരി 2017 (16:26 IST)
യു പി തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി മോദി കോണ്‍ഗ്രസില്‍ ചേരുമെന്നും രാഹുല്‍ ഗാന്ധിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നും ദില്ലി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് സിസോദിയ മോ‌ദിയെ പരിഹസിച്ച് രംഗത്തെത്തിയത്. ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് ബി ജെ പിയില്‍ ചേരുന്നുവെന്ന വാര്‍ത്തകളെ സിസോദിയ തള്ളിക്കളയുകയും ചെയ്തു.

ബി ജെ പി നേതാക്കളുമായി കുമാര്‍ ചര്‍ച്ച നടത്തിയെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കുമാര്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകളോട് പ്രതികരിക്കാൻ കുമാര്‍ വിശ്വാസ് തയ്യാറായിട്ടില്ലെങ്കിലും പരിഹാസരൂപേണയുള്ള ട്വിറ്റ് അദ്ദേഹം ഇട്ടു. ബി ജെ പിയില്‍ മാത്രമല്ല കോണ്‍ഗ്രസിലും, ടി എം സി യിലും, ബി ജെ ഡി യിലും, എ ഐ എ ഡി എം കെയിലും, ജെഎംഎമ്മിലും, എ ജി പി തുടങ്ങിയവയിലും താന്‍ ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിലെ പരിഹാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :