രാഹുല്‍ ഗാന്ധിയുടെ ‘ദൈവത്തിന്റെ കൈ’ക്കെതിരെ പരാതിയുമായി ബിജെപി

രാഹുല്‍ ഗാന്ധിയുടെ ‘ദൈവത്തിന്റെ കൈ’ക്കെതിരെ പരാതിയുമായി ബിജെപി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 17 ജനുവരി 2017 (18:43 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഹുലിന്റെ ‘ദൈവത്തിന്റെ കൈ’ പരാമര്‍ശത്തില്‍ നടപടി തേടിയാണ് ബി ജെ പി കമ്മീഷനെ സമീപിച്ചത്.

തെരഞ്ഞെടുപ്പുചട്ടത്തിന്റെ പരസ്യമായ ലംഘനമാണ് നടന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈ തടയണമെന്നും കേന്ദ്രമന്ത്രി എം എ നഖ്‌വി എ എന്‍ ഐയോട് പറഞ്ഞു. നിങ്ങള്‍ കൈക്കാണ് വോട്ട് ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ മതത്തിനാണ് വോട്ടു ചെയ്യുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അതീവശ്രദ്ധയെടുക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായും നഖ്‌വി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ ബി ജെ പി പരാതി നല്കിയത്. കോണ്‍ഗ്രസിന്റെ ചിഹ്‌നമായ കൈ ദൈവങ്ങളായ ശിവന്‍, ഗുരുനാനാക്ക്, ബുദ്ധ, ഇസ്ലാം, മഹാവീര്‍ എന്നിവരുമായി ബന്ധിപ്പിച്ചതിന് ആയിരുന്നു ഇത്. മതപരമായ വൈകാരികത മുതലെടുക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

“കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ. എന്നാല്‍, ഒരു ദിവസം ചില ചിത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചിഹ്‌നം ശിവ്‌ജിയുടെ ചിത്രത്തില്‍ കണ്ടത്. തുടര്‍ന്ന് മറ്റു ചില ചിത്രങ്ങളിലും നോക്കി. അപ്പോള്‍ ഗുരുനാനാക്കിന്റെ ചിത്രത്തിലും കോണ്‍ഗ്രസിന്റെ ചിഹ്നം കണ്ടു. ബുദ്ധന്റെയും മഹാവീരന്റെയും ചിത്രങ്ങളിലും ഇതുതന്നെ കണ്ടു, തുടര്‍ന്ന്, ഞാന്‍ കോണ്‍ഗ്രസ് നേതാവായ കരണ്‍ സിംഗിനോട് കോണ്‍ഗ്രസ് ചിഹ്‌നം എന്തുകൊണ്ടാണ് എല്ലാ മതത്തിലും കാണപ്പെടുന്നതെന്ന് ചോദിച്ചു” - ഇത് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദമായ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :