മുരുകന്റെ മരണം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അറസ്‌റ്റിന് സാദ്ധ്യത, ഡോക്ടർമാര്‍ മുൻകൂർ ജാമ്യം തേടി

തിരുവനന്തപുരം, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (10:13 IST)

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ പ്രസ്തുത ദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്ടറേയും രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയേയും പൊലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു. 
 
ഇരുവരുടേയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം,​അറസ്റ്റ് ഭയന്ന് ഇരുവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. മുരുകന് ചികിത്സ നിഷേധിച്ചതില്‍ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 
 
ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുന്ന സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവൻ നിലനിർത്താനുളള നടപടികൾ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികളാണ് ഡോക്ടർമാർ സ്വീകരിച്ചതെന്നും ഡയറക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. മുരുകന് ചികിത്സ നിഷേധിച്ച കൊല്ലത്തേയും തിരുവനന്തപുരത്തെയും ആശുപത്രികൾ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൊല്ലം രോഗി മരണം ഡോക്ടര്‍ അറസ്റ്റ് ആശുപത്രി കേസ് Police Trivandrum Kerala Accident Kollam Patient Death Treatment Doctor Hospital Case Latest Malayalam News

വാര്‍ത്ത

news

കണ്ണന്താനത്തിന്റെ പ്രസ്‌താവനയും, സുരഭിക്കെതിരെയുള്ള ആക്ഷേപവും; ബീഫ് വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി

ഇന്ത്യയിലേക്കു വരുന്ന വിനോദസഞ്ചാരികൾ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണു ...

news

പിസി ജോര്‍ജ് മൂന്നാംകിട ക്രിമിനലുകളെ പോലെ സംസാരിച്ചു; നടിയുടെ മൊഴിയില്‍ കുടുങ്ങി പൂഞ്ഞാര്‍ എംഎല്‍എ

ഇതിനുശേഷം തന്നെ പലരും ഫോണിൽ വിളിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ മേഖലയിലുള്ളവരും ...

news

സിനിമയില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിക്കേണ്ടതില്ല: ഭാവന

ചലച്ചിത്ര മേഖലയില്‍ നിന്നും നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് ...

news

ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചുവെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി - അന്വേഷണം തൃപ്തികരം

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ...