എസിപിയും കോണ്‍‌സ്‌റ്റബിളും ചേര്‍ന്ന് പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ചു

താനെ, വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (20:23 IST)

Widgets Magazine
 Woman constable hangs , ACP , police , constable , suicide , death , kill , ആത്മഹത്യ , ശുഭാദ്ര പവാര്‍ , ഫോണ്‍ , താനെ , എസിപി , യുവതി തൂങ്ങിമരിച്ചു
അനുബന്ധ വാര്‍ത്തകള്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥ ചെയ്‌ത സംഭവത്തില്‍ സഹപ്രവര്‍ത്തകരായ പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർക്കും കോൺസ്റ്റബിളിനുമെതിരെ കേസ്. മഹാരാഷ്ട്രയിൽ താനെയിലെ കമ്മീഷണർ ഓഫീസിലെ കോൺസ്റ്റബിളായ ശുഭാദ്ര പവാറാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ചത്.

പ്രതിയായ കോണ്‍സ്‌റ്റബിളും ശുഭാദ്ര പവാറും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ മരിക്കുന്ന ദിവസം വൈകുന്നേരം ഇയാള്‍ ഫ്ലാറ്റില്‍ എത്തുകയും ഏറെനേരം അവിടെ ചെലവഴിക്കുകയും ചെയ്‌തു. സംസാരത്തിനിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് ഇയാള്‍ പുറത്തിറങ്ങി.

ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് തിരികെ ഫ്ലാറ്റിലെ മുറിയില്‍ എത്തിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് സൂചന.

കോൺസ്റ്റബിളും എസിപിയും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ  സഹോദരന്‍റെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ബീഫ് കഴിച്ചതിലൂടെ നിങ്ങള്‍ ഹിന്ദുക്കളെ അപമാനിച്ചു’; സുരഭിക്കെതിരെ സംഘപരിവാര്‍ ആക്ഷേപം

ദേശീയ പുരസ്‌കാര ജേതാവ് സുരഭീ ലക്ഷ്മിക്കെതിരെ സംഘപരിവാറിന്റെ ഭീഷണി. ഓണത്തോടനുബന്ധിച്ച് ...

news

ചോരക്കളി അവസാനിക്കുന്നില്ല, മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയ്ക്ക് വെടിയേറ്റു; നില ഗുരുതരം

മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതിന്‍റെ നടുക്കം മാറും മുമ്പേ വീണ്ടും ...

news

ആശുപത്രിയില്‍‌വച്ച് അറസ്‌റ്റോ ?; ഭയത്തോടെ നാദിര്‍ഷ - താരത്തെ കുടുക്കിയത് ഇക്കാര്യങ്ങള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

Widgets Magazine