മാതൃത്വത്തിന് ശാപമായി ഒരമ്മ!

തൃശൂർ, ശനി, 29 ജൂലൈ 2017 (16:11 IST)

പ്രായപൂർത്തിയാവാത്ത സ്വന്തം മക്കളെ കാമുകന് കാഴ്ചവച്ച കേസിലെ പ്രതികളായ മാതാവിനും കാമുകനും കോടതി  ജീവിതാവസാനം വരെ കഠിനതതടവ് വിധിച്ചു. പതിനേഴും പന്ത്രണ്ടും വയസുള്ള കുട്ടികളുടെ മാതാവിനെയും ഇവരുടെ കാമുകനായ  കോതമംഗലം സ്വദേശി ഇരുമലപ്പടി ആട്ടയം വീട്ടിൽ അലിയാർ എന്ന അൻപത്തിരണ്ടുകാരനെയുമാണ് തൃശൂർ പോക്സോ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 
 
2005 ഓഗസ്റ് ഇരുപത്തിമൂന്നിനാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. ഓണ അവധിക്ക്  സ്‌കൂൾ അടച്ച സമയത്ത് പതിനേഴുകാരിയായ മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരവെയായിരുന്നു മാതാവും കാമുകനായ അലിയാരും ലോഡ്ജിൽ തങ്ങിയപ്പോൾ  കുട്ടിയേയും പന്ത്രണ്ടുകാരിയായ സഹോദരിയെയും മാതാവിന്റെ സാന്നിദ്ധ്യത്തിൽ അലിയാർ പീഡിപ്പിച്ചത്.  
 
പീഡനത്തിനിരയായ പതിനേഴുകാരിയായ കുട്ടി പൂർണ്ണ  മാനസിക വളർച്ച ഇല്ലാത്തതായിരുന്നു. എങ്കിലും സ്‌കൂൾ തുറന്നപ്പോൾ ക്ളാസിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് സ്‌കൂൾ അധികാരികൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് വിവരമറിഞ്ഞ തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഈസ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. 
 
പ്രതികൾക്ക് ജീവിതാവസാനം വരെ കഠിനതടവും പതിനായിരം രൂപാ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇതിനൊപ്പം വിക്ടിം കൊമ്പൻസേഷൻ സ്‌കീമിൽ നിന്ന് മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് നൽകാനും കോടതി വിധിച്ചു.  പ്രതികളായ ഇരുവരും ചെയ്തത് ദയ അർഹിക്കാത്ത പ്രവൃത്തിയാണെന്നും ശിക്ഷ സമൂഹത്തിനു പാഠമാകണം എന്നും കോടതി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പെൺകുട്ടിയെ പീഡിപ്പിച്ച വിവാഹിതനായ യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനായ മുപ്പത്തിമൂന്നുകാരനെ പോലീസ് ...

news

ആളുകളുടെ മുടിവെട്ടിക്കേണ്ടത് പൊലീസിന്റെ പണിയല്ല: ലോക്നാഥ് ബെഹ്റ

പൊലീസ് സേനയ്ക്ക് നേരെ വിമര്‍ശനവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. മുടി നീട്ടി വളർത്തിയ ആളുകളെ ...

news

ചിത്രയെ ഒഴിവാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നു, ഇക്കാര്യത്തില്‍ അഞ്ചുവിന്റേയും ഉഷയുടേയും നിലപാട് സംശയാസ്പദം: മന്ത്രി മൊയ്തീന്‍

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി യു ചിത്രയ്ക്ക് ...