മസാല മാത്രമല്ല, ഇതിനും കഴിയും! നയന്‍‌താരയെ അഭിനന്ദിച്ച് അമല പോള്‍

ചൊവ്വ, 14 നവം‌ബര്‍ 2017 (14:20 IST)

നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ‘അറം’. തെന്നിന്ത്യയുടെ പ്രിയനടി നയന്‍‌താരയാണ് ചിത്രത്തിലെ നായിക. നയന്‍സ് ആണ് ചിത്രത്തിന്റെ കാതല്‍. നായകനില്ലാതെ വിജയിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരമണമാണ് നയന്‍സ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. 
 
ഇപ്പോഴിതാ, നടി അമല പോളും താരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണം കൂടിയാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. നയന്‍താരയ്ക്കും ടീമിനും അഭിനന്ദനമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.
 
ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാത്ത ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിട്ടില്ല. അത്തരം രംഗങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍‍ സാക്ഷ്യപ്പെടുത്തുന്നു.
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. നാടന്‍ പെണ്‍കുട്ടി എന്ന ലേബലില്‍ നിന്നും ഗ്ലാമര്‍ താരമെന്ന നിലയിലേക്ക് നയന്‍‌താര കുതിച്ചുയര്‍ന്നത് പെട്ടന്നായിരുന്നു. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ചതോടെ ഗ്ലാമര്‍ വേഷത്തോട് ബൈ പറയുകയും ശക്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ് നയന്‍സ്. 
 
നയന്‍താര ചിത്രത്തിന്റെ ഭാഗമാവുമെന്നുള്ള കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യം ഇല്ലായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇത് കുറച്ച് ക്രൂരമല്ലേ?; വലതു കാല്‍ വെച്ച് കയറിയ വധുവിന് കിട്ടിയത് എട്ടിന്റെ പണി, അതും വിവാഹ വേഷത്തില്‍ !

വിവാഹ ദിവസം എങ്ങനെയൊക്കെ വരനും വധുവിനും പണിക്കൊടുക്കാം എന്ന് ചിന്തിക്കുന്നവാരണ് ...

news

ഹര്‍ജി പിന്‍‌വലിച്ചില്ല, ആത്മവിശ്വാസത്തില്‍ തോമസ് ചാണ്ടി

ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായ രീതിയിലാണ് ഹൈക്കോടതി ...

news

മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല, കോടതി കൂട്ടുപിടിച്ച് അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ല; തോമസ് ചാണ്ടി അയോഗ്യനെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമശിച്ച് ഹൈക്കോടതി. ഭൂമി ...

Widgets Magazine