ഭാര്യാപിതാവ് മരുമകന്റെ കുത്തേറ്റ് മരിച്ചു

ആലപ്പുഴ| WEBDUNIA|
PRO
PRO
അരൂരില്‍ മരുമകന്‍ ഭാര്യാപിതാവിനെ കുത്തിക്കൊന്നു. അരൂര്‍ കരുത്തന്‍തറ ഗോപി (58) ആണ് മരിച്ചത്. മകളെ മരുമകന്‍ മര്‍ദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഗോപിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകന്‍ അരൂര്‍ ആഞ്ഞിലിക്കാട് കായിപ്പുറത്ത് അനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മദ്യപാനിയായ അനില്‍കുമാറുമായി പിണങ്ങിയ ഗോപിയുടെ മകള്‍ ശൈലജ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മദ്യപിച്ച ശേഷം ഗോപിയുടെ വീട്ടിലെത്തി അനില്‍കുമാര്‍ ശൈലജയെ മര്‍ദ്ദിക്കാറുണ്ട്. ചൊവ്വാഴ്ചയും ഇത് ആവര്‍ത്തിച്ചു. ഇത് തടയാന്‍ ഓടിച്ചെന്നപ്പോള്‍ ഗോപിയെ അനില്‍കുമാര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗോപിയെ എറണാകുളം ലൈക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരൂര്‍ പൊലീസ് ആണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :