ഭാമ ദിലീപിനെതിരല്ല, അങ്ങനെ പറയുകയുമില്ല? - സത്യം വെളിപ്പെടുത്തി താരം

ഭാമയോട് ദിലീപ് ചെയ്തത്? സത്യം വെളിപ്പെടുത്തി നടി!

aparna| Last Modified ശനി, 12 ഓഗസ്റ്റ് 2017 (08:03 IST)
മലയാള സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം നടന്‍ ദിലീപ് ആണെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. തന്റെ ശത്രുക്കള്‍ എന്ന് പ്രഖ്യാപിച്ചവരെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് നടി ഭാമയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും ദിലീപ് ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇപ്പോഴിതാ, സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് താരം വ്യക്തമാക്കുന്നു. സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നുവെന്നും അതാരാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ഭാമയെ തഴയുന്നത്. ഭാമ നിങ്ങള്‍ക്ക് തലവേദനയാകും എന്ന് പറഞ്ഞ് സജി സുരേന്ദ്രനെ ഒരാള്‍ വിളിക്കുകയും അത് കാര്യമാക്കാതെ സജി ഭാമയെ നായികയാക്കി ഇറക്കുകയുമായിരുന്നു. ഇക്കാര്യം ഭാമ അറിഞ്ഞെങ്കിലും കാര്യമാക്കി എടുത്തില്ല.

പിന്നീട് വി എം വിനുവിന്റെ മറുപടിയുടെ സമയത്തും സമാനമായ അനുഭവം ഉണ്ടായി. ഷൂട്ടിംഗ് തീരാറായ സമയത്താണ് വിഎം വിനു ഇക്കാര്യം ഭാമയോട് പറയുന്നത്. 'നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുമ്പ് ഒരാള്‍ വിളിച്ച് ഭാമയെ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ പുലിവാലാകുമെന്നും പറഞ്ഞിരുന്നു', എന്നും വിഎം വിനു ഭാമയോട് പറഞ്ഞു.

ആരാണെന്ന് വിനുവിനോട് ചോദിച്ചപ്പോല്‍ പേരു പറഞ്ഞെന്നും ആ പേര് കേട്ട് താന്‍ ഞെട്ടിയെന്നും ഭാമ പറയുന്നു. താന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ പേരാണ് അന്ന് വിഎം വിനു പറഞ്ഞതെന്ന് ഭാമ പറയുന്നു. ചില ചടങ്ങുകളില്‍ മാത്രമാണ് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളതെന്ന് ഭാമ പറയുന്നു. ഭാമയുടെ ഈ വാക്കുകള്‍ ദിലീപിന് അനുകൂലമായിരിക്കുകയാണ്.

ദിലീപ് ആണ് ഭാമയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്ന് ശ്രുതി ഉണ്ടായിരുന്നു. എന്നാല്‍, ആ വ്യക്തിയുമായി തനിക്ക് ബന്ധമില്ലെന്നും ചില ചടങ്ങുകളില്‍ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളതെന്നും പറയുമ്പോള്‍ ദിലീപ് അല്ലെന്ന് ആരാധകര്‍ വിശ്വസിക്കും. കാരണം, ദിലീപിനൊപ്പം ഭാമ അഭിനയിച്ചിട്ടുണ്ട്. കളേഴ്സ് എന്ന സിനിമയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നു. ഏതായാലും ഭാമയുടെ ഈ വെളിപ്പെടുത്തല്‍ ദിലീപിന് തുണയാകുമോ എന്ന് കണ്ടറിയാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി നേതാവ് രഞ്ജന ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു