ബൽറാമിന് പെരുത്തനന്ദി; എകെജിയുടെ 'എന്റെ ജീവിത കഥ' ചൂടപ്പം പോലെ വിറ്റുതീർന്നു

ഞായര്‍, 21 ജനുവരി 2018 (12:59 IST)

എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി ടി ബൽറാം എം എൽ എയ്ക്ക് പരിഹാസരൂപേണ നന്ദി പറഞ്ഞ് ചിന്ത പബ്ലിക്കേഷൻസ്. പുതിയ വിവാദങ്ങൾ ഉടലെടുത്തതോടെ എകെ ഗോപാലൻ എന്ന ശക്തമായ നേതാവിനെ കൂടുതലായി അറിയുന്നതിന് നിരവധി പേരാണ് എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം വാങ്ങിയത്.  
 
വിപണിയിൽ ഇപ്പോഴും എകെജിയുടെ ആത്മകഥയ്ക്ക് ആവശ്യക്കാർ ഏറുന്നുവെന്ന് പ്രസാധകർ പറയുന്നു. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. ആത്മകഥയെ അടിസ്ഥാനമാക്കിയായിരുന്നു ബലറാംഎകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’ വന്‍തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റഴിച്ചത്.
 
ബലറാമിന്റെ പരാമര്‍ശങ്ങളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളും ദേശീയമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. എകെജിക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളായിരുന്നു വിടി ബൽറാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പതിനാലുകാരന്റെ കൊലപാതകം; അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും

കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മ ജയമോളുടെ ...

news

ശ്യാമപ്രസാദ് വധം സിപിഐഎമ്മിന്റെ പിടലിക്ക് വച്ച് കെ സുരേന്ദ്രൻ

കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിൽ ...

news

നിയമസഭയിലെ കൈയ്യാങ്കളി ഒത്തുതീർപ്പിലേക്ക്; കേസ് പിൻവലിക്കണമെന്ന് സർക്കാർ, നിയമ വകുപ്പിന് അപേക്ഷ നല്‍കി

സംസ്ഥാനത്തിന് മുഴുവൻ നാണക്കണ്ടുണ്ടാക്കിയ സംഭവമായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണവും ...

news

കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്; 10 മരണം, നിരവധി പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്. ഇന്റർകോണ്ടിനന്റൽ ...

Widgets Magazine