വി ടി ബല്‍‌റാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ്

V T Balram, M Chandran, AKG, Pinarayi, Chennithala,  വി ടി ബല്‍‌റാം, എം ചന്ദ്രന്‍, എകെജി, പിണറായി, ചെന്നിത്തല
പാലക്കാട്| BIJU| Last Modified വെള്ളി, 12 ജനുവരി 2018 (17:05 IST)
സി പി എമ്മിന്‍റെ നേതാക്കളെക്കുറിച്ച് മിണ്ടിയാല്‍ വി ടി ബല്‍‌റാമിന്‍റെ നാവ് പിഴുതെടുക്കുമെന്ന് സി പി എം നേതാവ് എം ചന്ദ്രന്‍. മറ്റുള്ളവരെ അസഭ്യം പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും സംസ്ഥാന കമ്മിറ്റിയംഗമായ ചന്ദ്രന്‍ പറഞ്ഞു.
ബല്‍‌റാമിന്‍റെ തൃത്താല എം‌എല്‍‌എ ഓഫീസിലേക്ക് സി പി എം നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം ചന്ദ്രന്‍. എകെ‌ജിക്കെതിരെ ബല്‍‌റാം നടത്തിയ വിവാദ പരാമര്‍ശം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

ബല്‍‌റാമിനെ എല്‍‌ഡി‌എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് മാറ്റി നിര്‍ത്താനും പൊതുപരിപാടികളില്‍ ബഹിഷ്കരിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :