ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായതിന്റെ കാരണം അബി അന്ന് വെളിപ്പെടുത്തിയിരുന്നു !

വ്യാഴം, 30 നവം‌ബര്‍ 2017 (11:34 IST)

മിമിക്രിയിലൂടെ ആയിരുന്നു അബി സിനിമയില്‍ എത്തിയത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി.  ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്.
 
അതിന്ശേഷം 50ലേറെ ചിത്രങ്ങളില്‍ അബി അഭിനയിച്ചു. കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അബി പിന്നീട്  ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്. 
 
പിന്നീട് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അബി തന്നെ അതിന് കാരണം വ്യക്തമാക്കുകയും ചെയ്തു. താന്‍ ആരോടും അവസരം ചോദിച്ച് പിന്നാലെ നടന്നില്ലെന്നായിരുന്നു അബിയുടെ മറുപടി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അബി - മിമിക്രിയിലെ ആദ്യ സൂപ്പർസ്റ്റാർ!

നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സിനിമാ ...

news

തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന് കിടിലന്‍ മറുപടിയുമായി എംഎം മണി

തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന്‍ എംഎല്‍എയ്ക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി എംഎം ...

news

നടനും മിമിക്രികലാകാരനുമായ അബി അന്തരിച്ചു

മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ...

news

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; സംവിധായകൻ ഒമർ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബിൽ നിന്ന് പുറത്താക്കി

ഫേസ്ബുക്ക് ഗ്രൂപ്പിൽ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകൻ ഒമർ ലുലുവിനെ സിനിമാ ...

Widgets Magazine