'ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി': ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (13:47 IST)

Widgets Magazine

കേരളത്തില്‍ ബാറുകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടി വിവാദത്തില്‍.  നിലവിലുള്ള 200 മീറ്റര്‍ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചിരിക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്.
 
ടൂറിസം മേഖലയ്ക്ക് വേണ്ടിയാണ് ബാറുകളുടെ ദൂരപരിധി വെട്ടിക്കുറച്ചത് എന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വിശദീകരണം. ഈ നടപടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണെന്നും മന്ത്രി വിശദീകരിച്ചു. ടൂറിസ്റ്റുകളുടെ അസൗകര്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഇതിന് മുന്‍പ് ഉണ്ടായിരുന്ന ദൂരപരിധി പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ഇനി സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകളാകാം. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി

ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി. ...

news

സര്‍ക്കാറിന്റെ മദ്യനയം ബാറുടമകള്‍ക്കുള്ള ഓണസമ്മാനം: പ്രതികരണങ്ങളുമായി വി‌എം സുധീരന്‍

മദ്യഷോപ്പുകളുടെ ദൂരപരിധി കുറച്ചത് ബാറ് മുതലാളിമാര്‍ക്കുള്ള ഓണസമ്മാനമാണെന്ന് മുതിര്‍ന്ന ...

news

ഈ ഒരു പ്രസവം ഇത്രയേറെ വൈറലാവാന്‍ ഇതായിരുന്നു കാരണം - വീഡിയോ

‘ആള്‍വേസ് കൂള്‍ ടു വിറ്റ് നെസ് ലൈവ് ബെര്‍ത്ത്’ എന്ന ക്യാപ്ഷനോടെ ഒരു മലമ്പാമ്പ് ...

news

ആള്‍ ദൈവങ്ങളുടെ സംരക്ഷകര്‍ ബിജെപി !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെ സംരക്ഷിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ...

Widgets Magazine