മോദി തരംഗം: കേരളത്തിലെ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്

മോദി തരംഗത്തില്‍ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്

പാലക്കാട്| AISWARYA| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (09:44 IST)
നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും അതിന്റെ പ്രഭാവം കേരളത്തിലും പ്രകടമായിരുന്നെന്നും സിഐടിയുസി സംസ്ഥാനപ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മോദി തരംഗം ഉണ്ടായപ്പോള്‍
ഇടതുപക്ഷാനുഭവമുള്ള കുടുംബങ്ങളിലെ യുവാക്കള്‍പോലും അതില്‍ കുടുങ്ങിയെന്ന് ആനന്ദന്‍ വ്യക്തമാക്കി.

പാലക്കാട് സിഐടിയുസി ജില്ലാകൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് രാജ്യത്ത് മോദി പ്രഭാവം ഉണ്ടായിരുന്നെന്ന് ആനത്തലവട്ടം പറഞ്ഞത്.ജനങ്ങളുടെ പ്രശ്‌നങ്ങളെയും വികാരങ്ങളെയും ചൂഷണം ചെയ്താണ് ബിജെപി അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :