പിണറായി കളിക്കുന്നത് നാലാംകിട രാഷ്ട്രീയം: എ കെ ആന്റണി

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:43 IST)

കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിൽ സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത്.
 
സോളാർ കേസിൽ നടത്തിയ വാര്‍ത്താസമ്മേളനം നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് ആന്റണി വ്യക്തമാക്കി. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ നടത്തിയ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും ആന്റണി പറഞ്ഞു.
 
കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടാല്‍ മാത്രമേ പ്രതികരണത്തിന് സാധിക്കുകയുള്ളൂ. വേങ്ങരയിലെ പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രിസഭ കൂടി രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി നീങ്ങിയത് ശരിയായ പ്രവണതയല്ല.  റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയൻ എ കെ ആന്റണി കോൺഗ്രസ് Congress സോളാർ കേസ് Pinarayi Vijayan Solar Case A K Antony

വാര്‍ത്ത

news

മഞ്ജു വാര്യർക്കെതിരെ രമ്യ നമ്പീശൻ!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ നടൻ ...

news

മോഹൻലാൽ വിളിച്ചു, മനസ് തുറന്ന് ദിലീപ്! - ഉപദേശം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ആഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. താരം ജാമ്യം നേടി ...

news

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പാടില്ല

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ...