പിണറായി സഖാവേ നിങ്ങൾക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ, ലോകത്തിലാദ്യമായി കമ്യുണിസത്തെ ജനാധിപത്യത്തിലുടെ തിരഞ്ഞെടുത്തവരാണ് മലയാളികൾ: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ഹരീഷ് പേരടി

'പിണറായി സർക്കാരിനു മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണത്' - മുഖ്യമന്ത്രിക്ക് കത്തുമായി ഹരീഷ് പേരടി

aparna| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (07:42 IST)
പൊതു ശൗചാലയങ്ങൾ പോലെ പൊതു ദേവാലയങ്ങളും പൊതു ശ്മശാനങ്ങളും നമുക്ക് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നമ്ന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നമുക്കെന്തൊക്കെയാണ് ഇനി ആവശ്യമെന്ന രീതിയിലാണ് ഹരീഷ് തന്റെ പോസ്റ്റ് എഴുതിയിരിക്കുന്നത്.

പലപ്പോഴും നിങ്ങളോട് അഭിപ്രായ വിത്യാസം തോന്നിയിട്ടുണ്ടെങ്കിലും ഒരു ഭരണാധികാരി എന്ന നിലക്ക് നിങ്ങൾ കഴിവ് തെളിയച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാതെ വയ്യെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് തുടങ്ങുന്നത്.

അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കുന്ന ധീരമായ നിലപാടുകൾ എന്നെ പോലെയുള്ള സാധാരണക്കാരായ മതേതരവാദികളെ വള്ളരെയധികം സന്തോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു. പൊതു ദേവാലയങ്ങളും പൊതു ശ്മശാനങ്ങളുമാണ് നമുക്കിനി ആവശ്യമെന്നാണ് അദ്ദേഹം പറയുന്നത്.

ഏല്ലാ മതസ്ഥർക്കും അവനവന്റെ രീതികൾക്കനുസരിച്ച് പ്രാർത്ഥിക്കാവുന്ന ദേവാലയങ്ങൾ. അവനവന്റെ രീതികൾക്കനുസരിച്ച് അടക്കം ചെയാവുന്ന ശ്മശാനങ്ങൾ എന്നിവയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

പതിനാലു ജില്ലകളിലും ഇത്തരം സ്ഥലങ്ങൾ ഉണ്ടായാൽ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുമെന്ന് അദ്ദേഹം പറയുന്നു. ലോകത്തിലാദ്യമായി കമ്യുണിസത്തെ ജനാധിപത്യത്തിലുടെ തിരഞ്ഞെടുത്തവരാണ് മലയാളികൾ. ഭരണം വിട്ടൊഴിയുന്നതിനു മുൻപ് നിങ്ങളിത് ചെയ്യണം. നിങ്ങൾക്ക് മാത്രമെ ഇത് ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :