Widgets Magazine
Widgets Magazine

നാദിര്‍ഷയ്ക്ക് കുരുക്കു മുറുക്കി പൾസർ സുനി; നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷാ 25,000 രൂപ നല്‍കിയെന്ന് മൊഴി

കൊച്ചി, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (12:07 IST)

Widgets Magazine

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയ്ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. തൊടുപുഴയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനി മൊഴി നല്‍കിയത്. മാത്രമല്ല, ദിലീപ് പറഞ്ഞതനുസരിച്ചാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് ഈ പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞു.
 
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയ കാര്യം മൊബൈല്‍ ടവറിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നതും. ഇതിനിടയില്‍ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.
 
അതേസമയം, കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാവ്യ മാധവന്‍ ദിലീപ് നാദിര്‍ഷാ ജയില്‍ ഭാവന നടി അപ്പുണ്ണി പള്‍സര്‍ സുനി പോലീസ് കൊച്ചി കേരളം പുതിയ മലയാളം വാര്‍ത്തകള്‍ Actress Police Kochi Kerala Dileep Nadirsha Jail Bhavana Kavya Madhavan Pulsar Suni Latest Malayalam News

Widgets Magazine

വാര്‍ത്ത

news

ദിലീപിനെതിരായ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ആഷിക് അബു ? വെളിപ്പെടുത്തലുമായി അയാള്‍ !

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് സംവിധായകന്‍ ...

news

കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !; സുനി പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇനി കഴിയില്ല ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...

news

‘ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി’: ശശികലയ്ക്ക് മറുപടിയുമായി എംഎന്‍ കാരശ്ശേരി

വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി എം.എന്‍ ...

news

കോണ്‍‌ഗ്രസിന്റെ ധാര്‍ഷ്ട്യ മനോഭാവം എല്ലാ നാശത്തിനും കാരണമായി: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സർക്കാരിന് കീഴില്‍ അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു ...

Widgets Magazine Widgets Magazine Widgets Magazine