നാട്ടുവെളിച്ചത്തില്‍ നടക്കാമെന്ന കൊടിസുനിയുടെ മോഹം നടക്കില്ല, ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം

ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ല

Kodi Suni, T P Chandrasekharan, Rema, Kirmani Manoj, Jayarajan, കൊടി സുനി, ടിപി ചന്ദ്രശേഖരന്‍, രമ, കിര്‍മാണി മനോജ്, ജയരാജന്‍
തൃശൂര്‍| Last Updated: വെള്ളി, 6 ജനുവരി 2017 (20:58 IST)
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ല. പരോള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതിയാണ് രാഷ്ട്രീയകൊലക്കേസ് പ്രതികള്‍ക്ക് ആര്‍ക്കും പരോള്‍ അനുവദിക്കേണ്ടെന്ന തീരുമാനമെടുത്തത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, ടി കെ രജീഷ്, കിര്‍മാണി മനോജ്, ഷാഫി എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയിരുന്നത്. ഇവര്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

ഒരു കേസിലെ ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ അനുവദിക്കരുതെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യമുള്ളപ്പോഴാണ് കൊടി സുനിയും കൂട്ടരും പരോള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. ഇവര്‍ക്ക് പരോള്‍ അനുവദിക്കരുതെന്നാണ് പൊലീസ് നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :