നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - സംഭവം മലപ്പുറത്ത്

മലപ്പുറം, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:55 IST)

nurse,	tirur,	molest,	rape,	police,	hospital,	arrest,	malappuram,	kerala, latest malayalam news,	നഴ്സ്,	തിരൂര്‍,	പീഡനം,	ബലാല്‍സംഗം,	പോലീസ്,	ആശുപത്രി, അറസ്റ്റ്,	മലപ്പുറം,	കേരളം,	പുതിയ മലയാളം വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍‍. ആശുപത്രിയില്‍ അതിക്രമിച്ചു കയറി നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് തിരൂര്‍ കൂട്ടായി കോതപ്പറമ്പ് സ്വദേശിയായ മന്‍സൂറിനെ(22) പൊലീസ് പിടികൂടിയത്. 
 
ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടായിയിലുള്ള ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനു പിന്നാലെ ഇയാള്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. 
 
സംഭവം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ചോരയുടെ നിറം കാവിയാകുംവരെ, പച്ചയാകുംവരെ ത്രിവര്‍ണമാകുംവരെ താന്‍ ചുവപ്പിന്റെ സഖാവായിരിക്കും: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ

ബിജെപിക്കുവേണ്ടി പാട്ടെഴുതിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ യാഥാസ്ഥിതികമാണെന്നാണ് തന്റെ ...

news

ഭൂമിയിലെ മാലാഖമാർക്കൊപ്പം; നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

84 ദിവസങ്ങളോളമായ് നീണ്ടു നില്കുന്ന ഒരു വിഭാഗം നഴ്സുമാരുടെ സമരത്തിനു ഐകൃദാർഢ്യം ...

ഭൂമിയിലെ മാലാഖമാർക്കൊപ്പം; നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

84 ദിവസങ്ങളോളമായ് നീണ്ടു നില്കുന്ന ഒരു വിഭാഗം നഴ്സുമാരുടെ സമരത്തിനു ഐകൃദാർഢ്യം ...

news

‘പടയൊരുക്കം’ ജാഥയിൽ കളങ്കിതര്‍ക്ക് സ്ഥാനമുണ്ടാകില്ല: വി ഡി സതീശന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയിൽ നിന്ന് കളങ്കിതരായവരെ ...

Widgets Magazine