നഴ്‌സുമാരുടെ സമരം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നഴ്‌സുമാരുടെ പുതിയ സംഘടന രൂപീകരിക്കുമെന്ന് സിപിഎം

സ്വകാര്യ മേഖല കേന്ദ്രീകരിച്ച് നഴ്‌സുമാരുടെ പുതിയ സംഘടന രൂപീകരിക്കാൻ സിപിഎം നീക്കം

NURSES STRIKE , CPM , STRIKE ,  സമരം, സിപിഎം , നഴ്‌സുമാരുടെ സമരം , നഴ്സ്
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (08:20 IST)
സിപിഎമ്മിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ ഉള്‍പ്പെടുത്തി പു​തി​യ സം​ഘ​ട​ന രൂപീകരിക്കുന്നു. നഴ്‌സുമാരുടെ സമരം ശക്തമായതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെയും പി​ൻ​ബ​ല​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്​ പു​റ​മെ​യാ​ണ് ഈ​പു​തി​യ സം​ഘ​ട​ന രൂപീകരിക്കുന്നത്.

ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള ആ​ലോ​ച​ന യോ​ഗം ന​വം​ബ​ർ ഏ​ഴി​ന് തൃ​ശൂ​രി​ൽ ന​ടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആ​ശു​പ​ത്രിയിലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്ക് വാട്ട്സാപ്പ് വ​ഴി​യാ​ണ് ഈ യോ​ഗ​ത്തെക്കുറിച്ച് സി.​ഐ.​ടി.​യു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നിലവില്‍ ന​ഴ്​​സു​മാ​ർ​ക്കി​ടയിലെ​ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ് യു.​എ​ൻ.​എ എന്നതും ഇത്തരമൊരു നീക്കത്തിന്റെ പിന്നിലുണ്ട്.

തി​ക​ച്ചും അ​രാ​ഷ്​​ട്രീ​യ കാ​ഴ്ച​പ്പാ​ടോ​ടെയാണ് യു.​എ​ൻ.​എ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ട​തു​പ​ക്ഷ കാ​ഴ്ച​പ്പാ​ടോ​ടു​കൂ​ടി​യ സം​ഘ​ട​ന വേ​ണ​മെ​ന്നു​മാ​ണ്​ യോ​ഗം സം​ബ​ന്ധി​ച്ച അ​റി​യി​പ്പി​ൽ വ്യക്തമാക്കുന്നത്. ഈ പു​തി​യ സം​ഘ​ട​ന​ക്ക് കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷന്റെ പൂര്‍ണ പി​ന്തു​ണയുണ്ടാ​കു​മെ​ന്നും സൂചനയുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :