ഭൂമിയിലെ മാലാഖമാർക്കൊപ്പം; നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

മലാഖമാർക്കൊപ്പമെന്ന് സന്തോഷ് പണ്ഡിറ്റ്

aparna| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:31 IST)
84 ദിവസങ്ങളോളമായ് നീണ്ടു നില്കുന്ന ഒരു വിഭാഗം നഴ്സുമാരുടെ സമരത്തിനു ഐകൃദാർഢ്യം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ പതിനാലു ദിവസമായി ചില നഴ്സുമാർ നിരാഹാരം കിടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയത്തെ ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാരാണ് സമരം ചെയ്യുന്നത്. അവിടെയുള്ള നഴ്സുമാരെ പിരിച്ചുവിട്ടതിനെ എതിർത്തുകൊണ്ടും അവരെ തിരികെ എടുക്കണമെന്നുമുള്ളതാണ് ഇവരുടെ ആവശ്യം.

നിലവില്‍ നഴ്സുമാർക്കിടയിലെ​ ശക്തമായ സാന്നിധ്യമാണ് യു.​എ​ൻ.​എ. തികച്ചും അരാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് യു.​എ​ൻ.​എ പ്രവര്‍ത്തിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

ഞാനിന്ന് കോട്ടയം പോയിരുന്നു. അവിടെയുള്ള ഭാരത് ഹോസ്പിറ്റലിലെ 84 ദിവസങ്ങളോളമായ് നീണ്ടു നില്കുന്ന ഒരു വിഭാഗം നഴ്സുമാരുടെ സമരത്തിനു ഐകൃദാർഢ്യം പ്രകടിപ്പിക്കുവാനാണ് പോയത്.

കഴിഞ്ഞ 14 ദിവസമായ് ചില നഴ്സുമാർ നിരാഹാരം കിടക്കുന്നുമുണ്ട്. ഈ വാർത്തക്കു വേണ്ട രീതിയിൽ മാധൃമ ശ്രദ്ധയും ജനശ്രദ്ധയും കിട്ടിയില്ലെന്നു തോന്നുന്നു. നമ്മുടെ ഫേബുക്കിൽ വന്നു പല മെമ്പേർഴും എന്റെ ശ്രദ്ധയിൽ കൊണ്ടു വന്നതു കൊണ്ടാണ് ഞാൻ ഈ വിഷയം പഠിച്ച് ഇടപെടുന്നത്.

അവിടെ പിരിച്ചു വീട്ട നഴ്സുമാരെ തിരിച്ചെടുക്കുക എന്നതാണ് അവരുടെ പ്രധാന ആവശൃം. കൂടാതെ നിയമ വിരുദ്ധമായ കരാർ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അവർ ആവശൃപ്പെടുന്നു. ഈ സമരം രമൃമായ് പരിഹരിക്കുവാൻ വേണ്ട മേൽ നടപടികൾ സ്വീകരിക്കണമെന്നും മാനേജ്മെന്ടിനോടും, അധികൃതരോടും
വിനീതമായ് അപേക്ഷിക്കുന്നു.

നഴ്സുമാരുടെ നീതിക്കായുള്ള സമരം വൻ വിജയമാകട്ടെ. ഇനിയും ആ സ്ഥാപനം ജനോപകാര പ്രദമായ് ഭംഗിയായ് പ്രവർത്തിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.

(NB:- ചെറിയ ശമ്പളമായാലും നാട്ടിൽ തന്നെ ജോലി എടുത്തു ജീവിക്കുവാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്....സ്വന്തം അച്ചനേയും അമ്മയേയും പരിപാലിച്ചും, ഭാരൃ/ഭർത്താവ് മക്കളോടൊപ്പം കഴിയുവാൻ ഇഷ്ടപ്പെടാത്ത ആരാണുള്ളത്.? അതുകൊണ്ടു തന്നെ ആരുടേയും ജോലി നിഷേധിക്കരുത്. ആരേയും നിർബന്ധപൂർവ്വം ഗതിക്കട്ട് പ്രവാസി ആക്കരുത്....please...)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :