നടന്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു

ബുധന്‍, 30 ഓഗസ്റ്റ് 2017 (07:48 IST)

Widgets Magazine

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി സിഐ എസ്. ജയകൃഷ്ണന്‍ അറിയിച്ചു. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 
 
തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അജുവും താനും സുഹൃത്തുക്കളാണെന്നും പരാമര്‍ശം ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്നും നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് ഹൈക്കോടതി തള്ളിയതോടെയാണ് അറസ്റ്റ്. അജു വർഗീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അജു നടിയുടെ പേര് വെളിപ്പെടുത്തിയത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയത് വിവാദമായിരുന്നു. നടിയുടെ പേര് ഫെയ്സ്ബുക്ക് സ്റ്റാറ്റസില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയെന്ന് അജു വര്‍ഗീസ് പിന്നീട് ഫെയ്‌സ്ബുക്കിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അജു വര്‍ഗീസ് സിനിമ നടി Cinema Actress Dileep ദിലീപ് Aju Varghese

Widgets Magazine

വാര്‍ത്ത

news

മുംബൈയില്‍ റെക്കോര്‍ഡ് മഴ; വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം

മുംബൈയില്‍ നാലു ദിവസമായി തുടരുന്ന മഴ ശക്തി പ്രാപിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. മഴ തുടരുന്ന ...

news

ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം അമ്മയിലെ സൂപ്പര്‍ താരങ്ങളോ ?; ഈ നീക്കത്തില്‍ നിഗൂഢതയുണ്ടെന്ന് ആരാധകര്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ...

news

കോഴ വിവാദവും തമ്മിലടിയും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - അമിത് ഷാ എത്തില്ല

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന മെഡിക്കല്‍ കോളേജ് കോഴ ഉയര്‍ത്തിവിട്ട കോലാഹലം ...

Widgets Magazine