കള്ളം പറഞ്ഞത് എന്തിനുവേണ്ടി?; ദിലീപിന്റെ ഓണം ജയിലിലാക്കിയത് കാവ്യയോ ? - ജാമ്യാപേക്ഷ തള്ളാനുള്ള കാരണങ്ങള്‍ ഇതൊക്കെ

കൊച്ചി, ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:03 IST)

Widgets Magazine
 Dileep , kavya madhavan , pulsar suni suni , Appunni , police , kavya , kochi , ദിലീപ് , കാവ്യ മാധവന്‍ , അപ്പുണ്ണി , പള്‍സര്‍ സുനി , സുനി , യുവനടി , ഹൈക്കോടതി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നും തള്ളാന്‍ കാരണമായതിലൊന്ന് നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടിലായിരുന്നു ദിലീപ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നത്. ഇതേ മൊഴി തന്നെയാണ് കാവ്യയും നല്‍കിയത്. എന്നാല്‍, അന്വേഷണത്തില്‍ സുനി കാവ്യ മാവധന്റെ ഡ്രൈവറായി ജോലി ചെയ്‌തുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് സാഹചര്യം ദിലീപിന് എതിരായത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ സുനി തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞതനുസരിച്ച് പള്‍സറിന് 25,000രൂപ നല്‍കിയെന്നും കാവ്യ കുറ്റസമ്മതം നടത്തി. കാവ്യയുടെ തെറ്റായ ഈ രണ്ടു മൊഴികളും  പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു.

ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള നിര്‍ണായക മൊഴി ഇതാണെന്നാണ് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നത്.

കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് സുനി ആദ്യം വെളിപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണിൽനിന്ന് കാവ്യയുടെ കടയിലേക്ക് വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് കാവ്യ മാധവന്‍ അപ്പുണ്ണി പള്‍സര്‍ സുനി സുനി യുവനടി ഹൈക്കോടതി Police Kavya Kochi Dileep Appunni Kavya Madhavan Pulsar Suni Suni

Widgets Magazine

വാര്‍ത്ത

news

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി ...

news

‘പ്രതികരിക്കാന്‍ ഭയമുള്ളവര്‍ ഉണ്ടാകും, എന്നാല്‍ എനിക്ക് പേടിയില്ല’; ഗുര്‍മീത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കിങ് ഖാന്‍

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ബോളിവുഡ് സിനിമാ രംഗത്തു ...

news

നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു; താരം വഴിയില്‍ കുടുങ്ങി

സിനിമാ താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 8.30ന് ...

Widgets Magazine