നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു; താരം വഴിയില്‍ കുടുങ്ങി

മലപ്പുറം, ചൊവ്വ, 29 ഓഗസ്റ്റ് 2017 (14:07 IST)

Widgets Magazine

സിനിമാ താരം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 8.30ന് വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ വെച്ചായിരുന്നു അപകടം. വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സംഭവിച്ചുവെങ്കിലും ബി​ജു​മേ​നോ​ൻപ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബി​ജു​മേ​നോ​ൻ സ​ഞ്ച​രി​ച്ച റേഞ്ച് റോവറിലും മ​റ്റൊ​രു കാ​റി​ലും വന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ശക്തമായ ഇടിയില്‍ താരത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.

അപകടം ഉണ്ടായ ഉടന്‍ തന്നെ സമീപവാസികള്‍ ഓടിക്കൂടി. വാഹനത്തിലുള്ളത് ബി​ജു​മേ​നോ​ൻ ആണെന്നു മനസിലായതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തി. ഇതോടെ റോഡില്‍ ട്രാഫിക് ബ്ലോക് രൂക്ഷമായി.

സ്ഥലത്തെത്തിയ വ​ളാ​ഞ്ചേ​രി പൊ​ലീ​സും ഹൈ​വേ പൊലീ​സും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തതോടെ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.​ രാ​ത്രി ഏ​റെ വൈ​കി മ​റ്റൊ​രു കാ​റി​ൽ ബി​ജു​മേ​നോ​ൻ ഇവിടെ നിന്നും യാത്ര തിരിച്ചു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കള്ളം പറഞ്ഞത് എന്തിനുവേണ്ടി; ദിലീപിന്റെ ഓണം ജയിലിലാക്കിയത് കാവ്യ - ജാമ്യാപേക്ഷ തള്ളാന്‍ കാരണം ഇതോ ?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി ...

news

‘പ്രതികരിക്കാന്‍ ഭയമുള്ളവര്‍ ഉണ്ടാകും, എന്നാല്‍ എനിക്ക് പേടിയില്ല’; ഗുര്‍മീത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കിങ് ഖാന്‍

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ബോളിവുഡ് സിനിമാ രംഗത്തു ...

Widgets Magazine