ദിലീപ് വാ തുറന്നാല്‍ താരങ്ങള്‍ കുടുങ്ങും? തിരിച്ചെത്തിയാല്‍ കിട്ടുന്നത് എട്ടിന്റെ പണി? - ഭയത്തില്‍ സൂപ്പര്‍താരങ്ങളും!

തിങ്കള്‍, 17 ജൂലൈ 2017 (11:13 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചത് മാധ്യമങ്ങളും ജനങ്ങളും ആയിരുന്നു. സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ നടനെതിരെ ഒരക്ഷരം പോലും സംസാരിച്ചില്ല എന്നതും ശ്രദ്ദേയമാണ്. ആസിഫ് അലിയെ പോലുള്ള യുവതാരങ്ങള്‍ ആദ്യമൊക്കെ എതിരഭിപ്രായം പറഞ്ഞെങ്കിലും പിന്നീട് നിലപാട്‌ മാറ്റി രംഗത്തെത്തിയതും പലരും ശ്രദ്ധിച്ചിരിക്കും. 
 
മെഗാസ്റ്റാറും സൂപ്പര്‍സ്റ്റാറുമൊക്കെ ദിലീപിനെ താരസംഘടനയില്‍ നിന്ന് ഒഴിവാക്കി മിണ്ടാതെ നിന്നു. സിനിമയില്‍ നിന്നും ആരും തന്നെ ദിലീപിനെ പരസ്യമായി വിമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ദേയമാണ്. ദിലീപിനോട് പണ്ടുമുതലേ വിദ്വോഷം ഉള്ളവര്‍ മാത്രമാണ് ശക്തമായി പ്രതികരിച്ചത്. ഒരിക്കലും ദിലീപ് ഇങ്ങനെ ചെയ്യില്ല എന്നും തങ്ങള്‍ക്കറിയാവുന്ന ദിലീപിന് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെന്നും സിനിമയില്‍ ഉള്ളവര്‍ തന്നെ അടിവരയിട്ടു പറയുന്നു. 
 
ഇതെല്ലാം കാണുമ്പോള്‍ ഒരു സാധാരണ പൌരനെന്ന നിലയില്‍ പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാകാം. അതുതന്നെയാണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിക്കുന്നത്. എന്തിനാണ് മുന്‍നിര താരങ്ങള്‍ പോലും ദിലീപിനെ ഇങ്ങനെ ഭയക്കുന്നത്? ദിലീപ് ശക്തമായി തിരിച്ചുവരും എന്ന് എല്ലാവരും വിശ്വസിക്കുന്നു എന്നത് തന്നെയാണ് അടിസ്ഥാന കാരണമത്രേ.
 
അറസ്റ്റും വിവാദങ്ങളുമൊക്കെ മുന്‍പും സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ ദിലീപും തിരിച്ചെത്തുമത്രെ. ദിലീപ് തിരിച്ചെത്തിയാല്‍ തങ്ങള്‍ക്ക് പണി കിട്ടും എന്ന് സൂപ്പര്‍താരങ്ങള്‍ പോലും ഭയക്കുന്നുണ്ടത്രെ. അമ്മ ഉള്‍പ്പടെയുള്ള സിനിമാ സംഘടനകള്‍ അടക്കി ഭരിച്ചിരുന്ന ആളാണ് ദിലീപ്. നിലവില്‍ ദിലീപ് സംഘടനയിലെ ആരുമല്ലെങ്കിലും തിരിച്ചെത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് തിരിച്ചടിയാകുമെന്ന് എല്ലാവരും ഭയക്കുന്നു.
 
ദിലീപിനെ പിണക്കിയാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമെന്ന് മാത്രമല്ല, പല മുന്‍നിര താരങ്ങളുമായും ദിലീപിന് ബിസിനസ് ഇടപാടുകളുണ്ട്. അതൊക്കെ പൊളിയും. പലകാര്യങ്ങളിലും ദിലീപ് വാ തുറന്നാല്‍ പലര്‍ക്കും പണി കിട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്രയൊക്കെ അനുഭവിച്ച ദിലീപ് ഇനി മടങ്ങിയെത്തിയാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രണയിച്ച് വിവാഹം കഴിച്ചു: പിന്നീട് മതം മാറാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം, ഒടുവില്‍ അതും സംഭവിച്ചു !

പ്രണയിച്ചു വിവാഹം കഴിച്ചു ശേഷം മതം മാറാന്‍ ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും ...

news

ദിലീപ് അനുകൂല മുദ്രാവാക്യം വിളിച്ച് ജ്വല്ലറി ഉടമകള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ശനിയാഴ്ച ആലുവ സബ് ...

news

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ലഭിച്ചു, ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞു?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടിയെ ...

news

നടിയുടെ കേസ് : മുകേഷിന് വിഐപി സുരക്ഷ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയും ആയ മുകേഷിന് എന്തെങ്കിലും ...

Widgets Magazine