ദിലീപ് അനുകൂല മുദ്രാവാക്യം വിളിച്ച് ജ്വല്ലറി ഉടമകള്‍

ദിലീപിന്റെ കൂടെ ഞങ്ങള്‍ ഉണ്ട്

ആലുവ| Aiswarya| Last Modified തിങ്കള്‍, 17 ജൂലൈ 2017 (10:02 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ശനിയാഴ്ച ആലുവ സബ് ജയിലിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ദിലീപിന് അനുകൂലമായും പൊലീസിനെതിരെയുമായിരുന്നു മുദ്രാവാക്യം മുഴക്കിയത്.

അന്ന് നടത്തിയ ആ മുദ്രാവാക്യങ്ങള്‍ നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ ദിലീപിനെ അനുകൂലിച്ച മുദ്രാവാക്യം മുഴക്കാന്‍ ഇവര്‍ക്ക് ആരെങ്കിലും പണം നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇത് കുടാതെ മാധ്യമങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കാന്‍ ജനകീയ സമിതി രൂപീകരിക്കാന്‍ പദ്ധതിയിട്ടതായും സംശയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :