Widgets Magazine
Widgets Magazine

ഡയറി‌യിലൊന്നും വലിയ കാര്യമില്ല സഖാക്കളേ, പാറ്റയും ചിതലും തിന്നുതീർക്കുന്ന അതിലെ പേരിൽ ഒരു കാര്യവുമില്ല; ജോയ് മാത്യു

ബുധന്‍, 4 ജനുവരി 2017 (13:40 IST)

Widgets Magazine

പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു വീണ്ടും. അച്ചടിച്ച ഡ‌യറികളിൽ പേരുകൾ സ്ഥാനംമാറി പ്രിന്റ് ചെയ്തുവെന്ന കാരണത്താൽ അച്ചടിച്ച നാൽപ്പതിനായിരത്തോളം ഡയറികൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് പാഴ്ച്ചിലവ് ആണെന്ന് ജോയ് മാത്യു വ്യക്തമാക്കുന്നു. രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവർക്ക്‌ കക്ഷത്തിൽ കൊണ്ടുനടക്കാൻ അല്ലാതെ സർക്കാർ ഡയറി കൊണ്ട് വേറെന്ത് പ്രയോജനമാണ് ഉള്ളതെന്ന് ജോയ് മാത്യു ചോദിക്കുന്നു.
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കക്ഷത്തിൽ വെച്ച്‌ നടക്കാനും താൻ ഭരിക്കുന്ന പാർട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സർക്കാർ ഡയറികൊണ്ടുള്ള പ്രയോജനം എന്താണു? എന്നാലും നമ്മൾ ഡയറികൾ അച്ചടിക്കും. ഇപ്പോഴിതാ
ഡയറിയിൽ തങ്ങളുടെ പേരുകൾ അച്ചടിച്ചത്‌ സ്‌ഥാനം തെറ്റിച്ചുവന്നതിൽ മനം നൊന്ത മന്ത്രിമാർ അച്ചടിച്ചുകഴിഞ്ഞ നാൽപ്പതിനായിരത്തിലധികം ഡയറികൾ നശിപ്പിക്കുവാനൊരുബെടുന്നത്രെ. 
 
ഒരു ഡയറി അച്ചടിക്കാൻ 185 രൂപ ചിലവുവരുമെന്നും നാൽപ്പതിനായിരം ഡയറി അച്ചടിച്ച്‌ വിതരണം ചെയ്യാൻ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്‌. ജനങ്ങളുടെ നികുതിപ്പണമെടുത്ത്‌ സ്വന്തം പേർ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണു മന്ത്രിമാരുടെ പേരുകൾ ജനങ്ങൾ മനസ്സിൽ എഴുതപ്പെടുക. അല്ലാതെ പാറ്റയും ചിതലും തിന്നുതീർക്കുന്ന ഡയറിലെ പേരിൽ ഒരു കാര്യവുമില്ലെന്ന് ഇവർ എന്നാണു മനസ്സിലാക്കുക.
 
അച്ചടിച്ച ഡയറികൾ നശിപ്പിക്കുന്നതിനു പകരം നിർദ്ധനരായ കുട്ടികൾക്ക്‌ നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ. മന്ത്രിമാർ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി: മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓർക്കുന്നത്‌ നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)-ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു ! അത്‌ കൊണ്ട്‌ ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദി ജനത്തെ വഞ്ചിക്കുന്നോ ?; മിണ്ടാതെ ആര്‍ബിഐ - തൊട്ടതിനെല്ലാം സര്‍വീസ് ചാര്‍ജ് - നടക്കുന്നത് വന്‍കൊള്ള

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൂടുതല്‍ ...

news

ഫേസ്‌ബുക്കില്‍ വ്യാജ പ്രചരണം നടത്തിയവര്‍ ഞെട്ടലില്‍; കോടിക്കണക്കിന് രൂപയുടെ പിഴ ഏര്‍പ്പെടുത്തി - ഇനി ആരൊക്കെ കുടുങ്ങും

പ്രമുഖ സോഷ്യല്‍ മീഡിയകളില്‍ ഒന്നായ ഫേസ്‌ബുക്കില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ ...

news

അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; യുപിയില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ് - ഫലപ്രഖ്യാപനം മാർച്ച് 11ന്

അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ...

news

ആരാണ് എം ടി? - ബി ഉണ്ണികൃഷ്ണൻ പറയുന്നു...

എം ടി വാസുദേവൻ നായർ ആരാണെന്ന ചോദ്യത്തിന് മലയാളികൾക്ക് ആലോചിക്കേണ്ടി വരില്ല. ഓരോ ...

Widgets Magazine Widgets Magazine Widgets Magazine