ഗര്‍ഭിണിയെയും വൃദ്ധയെയും പെരുവഴിയില്‍ ഇറക്കിവിട്ട് ബാങ്കിന്റെ കൊടുംക്രൂരത

തിരുവനന്തപുരം, ശനി, 11 നവം‌ബര്‍ 2017 (12:12 IST)

ഗര്‍ഭിണിയായ യുവതിയേയും 85 വയസുളള വൃദ്ധയേയും അടക്കമുളള ആറംഗകുടുബത്തെ പെരുവഴിയില്‍ ഇറക്കി ബാങ്കിന്റെ കൊടുംക്രൂരത.14 ലക്ഷം ലോണ്‍ എടുത്ത കുടുംബം മുതലും പലിശയും അടക്കം 23 ലക്ഷം അടച്ചിട്ടും ബാങ്ക് വീട് കൈവശപെടുത്തി. രണ്ട് വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെയാണ് തമിഴ്‌നാട് ആസ്ഥാനമായ റപ്‌കോ ബാങ്കിന്റെ കഴുത്തറുപ്പന്‍ നടപടി. കൈരളിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
തിരുവനന്തപുരം ശാന്തികവാടത്തിനടുത്തുളള പ്രദീപിന്റെ കുടുംബത്തിനാണ് ബാങ്കിന്റെ ഈ കൊടും ക്രൂരതയുണ്ടായത്. 2009ല്‍ റപ്‌കോ ബാങ്കിന്റെ തമ്പാനൂര്‍ ശാഖയില്‍ നിന്ന് 10,60,000 രൂപ വീടിനായി വായ്പ എടുത്തതാണ് പ്രദീപ്. ജോലി നഷ്ടമായ പ്രദീപിന് വീട് ജപ്തി ചെയ്യുമെന്ന ഭീഷണി വന്നതോടെ സന്‍മനസുളള അയല്‍കാര്‍ ഒത്തുകൂടി 12 ലക്ഷം ബാങ്കിന് നല്‍കിയിരുന്നു. എന്നാല്‍ 11 ലക്ഷം കൂടി അടച്ചില്ലെന്ന പേരില്‍ കുടുംബത്തെ ഒന്നടങ്കം വീട്ടില്‍ നിന്ന് ബലമായി ഒഴിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബോറടി മാറ്റാന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ !

ബോറടി മാറ്റാന്‍ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ...

news

തോമസ് ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജും; പ്രതിരോധത്തിലായി എല്‍‌‌ഡി‌എഫ്, തല്‍ക്കാലം രക്ഷപ്പെട്ടെന്ന് കോണ്‍ഗ്രസ്

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിവാദം തീരുന്നതിനു മുന്നേ ഇടതുമുന്നണിയെ വീണ്ടും ...

news

ഇങ്ങനെയൊക്കെ തള്ളാമോ?; ബിജെപിക്കാരന്റെ തള്ള് കേട്ട് ട്രംപ് വരെ ഞെട്ടി !

മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു ...

news

ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത! - തെളിവുകള്‍ പുറത്ത്

രാഷ്ട്രീയത്തിലെ ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വരികള്‍ സോളാര്‍ ...

Widgets Magazine