Widgets Magazine Widgets Magazine
Widgets Magazine

കോടനാട് സംഭവം: കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് കവർച്ചാകേസ് പ്രതി

പാലക്കാട്, വെള്ളി, 19 മെയ് 2017 (08:33 IST)

Widgets Magazine
Kodanad Estate, Jayalalithaa, കൊടനാട്, കൊലപാതകം, ജയലളിത, കവര്‍ച്ച, പൊലീസ്, മരണം, അപകടം

കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് കണ്ണാടി കാഴ്ചപ്പറമ്പിൽ വാഹനാപകടം ഉണ്ടായതെന്നു കൊടനാട് എസ്റ്റേറ്റ് കവർച്ച കേസിലെ രണ്ടാംപ്രതി കെ.വി.സയന്‍. കവര്‍ച്ച, കൊലപാതക്കേസുകളില്‍ താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് താന്‍ശ്രമിച്ചത്. അതിനിടയിലാണ് അപകടമുണ്ടായതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.   
 
സയൻ ഓടിച്ചിരുന്ന കാർ കാഴ്ചപ്പറമ്പിൽ വച്ച് ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറിയാണ് അദ്ദേഹത്തിന്റെ ഭാര്യ വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവർ മരിച്ചത്. കോയമ്പത്തൂരിൽ ചികിൽസയില്‍ കഴിയുന്ന ഇയാളുടെ മൊഴി പാലക്കാട് സൗത്ത് പൊലീസാണു രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ വേണ്ടിയാണു വാഹനത്തിന്റെ നമ്പർ മാറ്റി പഴനി വഴി കേരളത്തിലേക്കു കിടന്നത്. ഇതിനിടെ ഉറക്കത്തില്‍പ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നും സയൻ പറഞ്ഞു. അപകടത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് കേരള പൊലീസ്.
 
അതിനിടെ, സ്വകാര്യ ആശുപത്രിയിൽനിന്ന് ഇയാളെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. വൈകാതെ തമിഴ്നാട് പൊലീസ് സയന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ മലയാളി സുഹൃത്തുക്കളും അണ്ണാ ഡിഎംകെ നേതാക്കളുമടക്കം 30 പേർക്കു കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനു ഹാജരാകാൻ നീലഗിരി പൊലീസ് സമൻസ് അയച്ചതായും സൂചനയുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിഴുങ്ങിയതല്ല, കുത്തിക്കയറ്റിയതോ അല്ല; അയാളുടെ ശരീരത്തില്‍ നിന്ന് കിട്ടിയ വസ്തു കണ്ട് ഡോക്ടര്‍മാര്‍ പോലും അമ്പരന്നു !

56 കാരനായ ബദ്രിലാലിന്റെ ശരീരത്തില്‍ 75 പിന്നുകളാണ് സ്‌കാനിങിലൂടെ കണ്ടെത്തിയത്. രാജസ്ഥാന്‍ ...

news

കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു; വഞ്ചിതയായ യുവതി ചെയ്ത പ്രതികാരം ഇത് !

പ്രണയിച്ച ശേഷം വേറെ വിവാഹം കഴിക്കാനൊരുങ്ങിയ വരനെ കാമുകി കല്യാണവീട്ടില്‍ നിന്നും തോക്കു ...

news

മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മ ചെയ്ത ത്യാഗം എന്താണെന്നോ?

വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു കുതിപ്പ് കൂടി. രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ...

Widgets Magazine Widgets Magazine