കാവ്യക്ക് ആശ്വസിക്കാം... ആ രേഖ അപ്രത്യക്ഷമായി !; സുനി പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇനി കഴിയില്ല ?

കൊച്ചി, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (11:19 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കൊച്ചി വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്.
 
കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി താന്‍ കാവ്യയുടെ വില്ലയില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.
 
അതേസമയം രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്നുളള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. രജിസ്റ്ററിലൂടെ കാവ്യയും പള്‍സര്‍ സുനിയുമായുളള ബന്ധം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. വെള്ളം വീണ് നശിച്ചെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാരുടെ വാദം.  
 
അതേസമയം രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി’: ശശികലയ്ക്ക് മറുപടിയുമായി എംഎന്‍ കാരശ്ശേരി

വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുഐക്യ വേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി എം.എന്‍ ...

news

കോണ്‍‌ഗ്രസിന്റെ ധാര്‍ഷ്ട്യ മനോഭാവം എല്ലാ നാശത്തിനും കാരണമായി: രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സർക്കാരിന് കീഴില്‍ അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു ...

news

‘കുരിശു ചുമന്നവനേ നിൻവഴി തിരയുന്നൂ ഞങ്ങൾ...’; ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിനെതിരെ അഡ്വ:എ ജയശങ്കര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് ...

Widgets Magazine