ഇരട്ടചങ്കന്‍ ഭയന്നിരുന്നത് ഒന്നിനെ മാത്രം !- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിണറായി

തിരുവനന്തപുരം, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:41 IST)

Widgets Magazine

പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൃഹലക്ഷ്മി വാരികയ്ക്ക് വേണ്ടി ഇന്നസെന്റ് നടത്തിയ അഭിമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചത്.
 
”പ്രേതകഥകള്‍ അത് കേട്ടുകഴിഞ്ഞാല്‍ ആ രാത്രി ഉറങ്ങില്ലെന്ന് ഞാന്‍ കേട്ടു. ഈ ഇരട്ടചങ്കുള്ള ഒരാളാണ് നേരംവെളുക്കുന്നതുവരെ ഉറങ്ങില്ല എന്ന് പറയുന്നത്. അത് സത്യമായിരുന്നോ? ” എന്ന ഇന്നസെന്റിന്റെ ചോദ്യത്തിനാണ് പിണറായിയുടെ ഈ മറുപടി ഉണ്ടായത്.
 
ഞാന്‍ വളരുന്നത് അമ്മയുടെ കഥ കേട്ടുകൊണ്ടാണ്. അമ്മയുടെ കഥയില്‍ ഭൂതമുണ്ട് പ്രേതമുണ്ട് പിശാചുണ്ട്. അങ്ങനെയുള്ള എല്ലാ കഥയും കേട്ട് വളര്‍ന്നതാണ് ഞാന്‍‍. ആ രാത്രിയൊക്കെ എങ്ങോട്ട് തിരിഞ്ഞാലും പ്രേതമാണ് ഭൂതമാണ് പിശാചാണെന്നും പിണറായി പറഞ്ഞു. 
 
ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകില്ല. അമ്മ അടുക്കളേന്ന് അരയ്ക്കുന്നുണ്ടെങ്കില്‍ ആ പടീമ്മല് വിളക്കുവെച്ചിട്ടാണ് പഠിക്കുക. അത്രപോലും ഒറ്റയ്ക്ക് നില്‍ക്കില്ല. പിന്നെ കുറച്ച് മുതിര്‍ന്നപ്പോഴാണ് ആ പേടി മാറിയതെന്നും പിണറായി പറഞ്ഞു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം തിരുവനന്തപുരം പിണറായി വിജയന്‍ Kerala Thiruvanathapuram Pinarayi Vijayan

Widgets Magazine

വാര്‍ത്ത

news

ബാറുകളുടെ ദൂരപരിധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്; 200ൽ നിന്ന് ഇനി 50 മീറ്റർ - ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും സ്‌കൂളുകളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി സര്‍ക്കാര്‍ ...

news

മോദി തരംഗം: കേരളത്തിലെ ഇടതുപക്ഷ യുവാക്കള്‍ പോലും അതില്‍ കുടുങ്ങിയെന്ന് സിപിഐഎം നേതാവ്

നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങളാണ് പിന്തുണച്ചതെന്നും ...

news

ഗുര്‍മീതിനെ ശിക്ഷിച്ച ജഡ്ജിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ...

news

‘ഗുഡ് ടച്ചും ബാഡ് ടച്ചും’ പഠിച്ചപ്പോള്‍ 12 കാരി പീഡന വിവരം വെളിപ്പെടുത്തി !

സ്‌കൂളില്‍ സ്പര്‍ശനവ്യത്യാസം പഠിച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി കൂട്ടുകാരിയോട് ...

Widgets Magazine