ഇന്ന് അധ്യാപക ദിനം; അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാരെ വന്ദിക്കാം

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (09:09 IST)

Widgets Magazine

അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം.
 
ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്റെ ഓര്‍മക്കായാണ് അധ്യാപകര്‍ക്കായി ഒരു ദിനമുണ്ടായത്.
 
വിദ്യ പകര്‍ന്നു തരുന്നവര്‍ ആരോ അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം.
 
വളരെ വലിയൊരു സേവനമാണ് അധ്യാപകര്‍ ചെയ്യുന്നത്. നാം എത്രത്തോളം ഉന്നതരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ അധ്യാപകന്റെ പരിശ്രമം. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുകയാണെങ്കില്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതായിരിക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘അവള്‍ മരിച്ചത് സര്‍ക്കാരിന്റെ ഏഴ് ലക്ഷം കിട്ടാന്‍ വേണ്ടിയല്ല’ - സര്‍ക്കാരിന്റെ ധനസഹായം തിരിച്ചു നല്‍കി അനിതയുടെ കുടുംബം

പ്ല്സടുവില്‍ മികച്ച മാര്‍ക്ക് വാങ്ങി പാസായിട്ടും മെഡിക്കല്‍ പ്രവേശനം കിട്ടാത്തതില്‍ ...

news

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി. 102 യാത്രക്കാരുമായി ...

news

രാവിലെ മുതല്‍ ശരത് ദിലീപിനെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു! - ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

Widgets Magazine