ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുത്: പിണറായി

തിരുവനന്തപുരം, വ്യാഴം, 6 ഏപ്രില്‍ 2017 (18:49 IST)

Widgets Magazine
Jishnu Pranoy, CM, Pinarayi Vijayan, Mahija, Mother, Hartal, ജിഷ്ണു പ്രണോയ്, മുഖ്യമന്ത്രി, പിണറായി, മഹിജ, അമ്മ, ഹര്‍ത്താല്‍

ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതിക്കുള്ള മാര്‍ഗങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് തെരുവില്‍ വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചതായി വരുത്താന്‍ ശ്രമം നടന്നെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ അങ്ങനെ നടന്നിട്ടില്ലെന്നതിന് തെളിവായി - പിണറായി വ്യക്തമാക്കി.
 
മകന്‍ നഷ്ടപ്പെട്ടാല്‍ ഒരു അനുഭവിക്കുന്ന വേദന നമുക്കെല്ലാവര്‍ക്കും അറിയാം. ആ കുടുംബത്തെ സഹായിക്കുന്നതിനായി എല്ലാ കരുതലും സര്‍ക്കാര്‍ എടുത്തെന്നും പിണറായി പറഞ്ഞു.
 
ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലാണ് സംഘം. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തിരഞ്ഞെടുപ്പ് ആഘോഷമാക്കാൻ പ്രവാസി വോട്ടർമാർ എത്തി

മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ പ്രവാസി വോട്ടർമാർ എത്തി. ഗൾഫ് മേഖലയിൽ ജോലി ...

news

സ്വന്തം ഭാര്യയോട് പോലും മര്യാദ കാണിക്കാത്ത വ്യക്തിയാണ് മോദി: വിമര്‍ശനവുമായി എം എം മണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എം എം മണി. സ്വന്തം ഭാര്യയോട് പോലും മര്യാദ ...

news

സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനപാതയില്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. റോഡുകളിലെ മദ്യശാലകള്‍ ...

news

ശാഖയിൽ പോകുന്നത് നിർത്തി, പ്ലസ് ടു വിദ്യാർത്ഥിയെ ചവിട്ടിക്കൊന്നു; ആർ എസ് എസ് പ്രവർത്തകനെ ഇല്ലാതാക്കിയത് ആർ എസ് എസ് തന്നെ

ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ഒരു സംഘം പ്രവർത്തകറ്റ് തല്ലിയും ചവിട്ടിയും ...

Widgets Magazine