ഇത് സോളാർ കമ്മീഷൻ റിപ്പോർട്ടോ, അതോ സരിതയുടെ റിപ്പോർട്ടോ? - വിമർശനവുമായി ഉമ്മൻചാണ്ടി

വ്യാഴം, 9 നവം‌ബര്‍ 2017 (15:07 IST)

സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ സുതാര്യമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ സോളാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഉമ്മൻചാണ്ടി രംഗത്തെത്തിയത്.
 
റിപ്പോർട്ടിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചില്ലെന്ന് പറയുന്നതിനോടൊപ്പം ഇടതുസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടെന്നും ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തിൽ ആരോപിച്ചു.
 
ഇത് സോളാർ കമ്മീഷൻ റിപ്പോർട്ടാണോ അതോ സരിത റിപ്പോർട്ടാണോ എന്ന് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഒരു കത്തിന്‍റെ പേരിൽ മാത്രമാണ് കേസെടുക്കുന്നത്. റിപ്പോർട്ടിന്‍റെ ഒരു ബുക്കിൽ കമ്മീഷൻ ഒപ്പിടാതിരുന്നതെന്തുകൊണ്ടെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. ഇക്കാര്യങ്ങളിലെല്ലാം യു ഡി എഫിനു സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
 
പ്രതികാര രാഷ്ട്രീയത്തിന്‍റെ പാതയിലേക്കാണ് ഇപ്പോഴത്തെ സർക്കാർ സഞ്ചരിക്കുന്നത്. ഇന്നലെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സർക്കാർ ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോടതി പറഞ്ഞ മൂന്ന് ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചു?!

നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകളോടു കൂടിയാണ് ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ച് ...

news

''ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്, നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത് സൈനികര്‍ ലജ്ജിക്കുന്നുണ്ടാകും'; മേജര്‍ രവിക്കെതിരെ എം എ നിഷാദ്

വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ സംവിധായകന്‍ മേജര്‍ രവിക്ക് മറുപടിയുമായി സംവിധാകന്‍ എംഎ ...

news

ട്വിറ്റര്‍, ഫേസ്ബുക്കുമായി പോരാട്ടത്തിന് ഒരുങ്ങുന്നു !

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ തങ്ങളുടെ ആശയങ്ങും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് ...