Widgets Magazine Widgets Magazine
Widgets Magazine

ആറു വർഷമായി കയറിയിറങ്ങിയിട്ടും ഫലമില്ല; സർക്കാർ ജീവനക്കാരന്റെ ദേഹത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു

തിരുവനന്തപുരം, വ്യാഴം, 4 മെയ് 2017 (09:08 IST)

Widgets Magazine

താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളിലും ഒരാവശ്യവുമായി എത്തുന്നവരെ ഇട്ട് വലയ്ക്കുന്ന പ്രകൃതം മിക്ക ഓഫീസർ‌മാർക്കും ഉള്ളതാണ്. വസ്തു പോക്കുവരവ് ചെയ്യുന്നതിനായി ആറു വർഷമായി ഓഫീസുകൾ തോറും കയറിയിറങ്ങുന്ന വീട്ടമ്മ സർക്കാർ ഉദ്യോഗസ്ഥന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. 
 
താലൂക്ക് ഓഫീസിലെ സീനിയർ ടെക്ക് അഭിലാഷിന്റേയും തന്റേയും ദേഹത്ത് മണ്ണെണ്ണയൊഴിച്ചാണ് സുജ (45)യെന്ന വീട്ടമ്മ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയതിനാൽ ഇരുവരേയും അപകടമൊന്നുമില്ലാതെ ആശുപത്രിയിൽ എത്തി‌ച്ചു.
 
വെങ്ങന്നൂർ സ്വദേശിനിയായ സുജ 2011ലാണ് പോക്കുവരവ് കിട്ടാനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. പല കാരണങ്ങളാൽ ഇത് നീണ്ടുപോയി. തുടർന്ന് ആർഡിഒ അന്വേഷണം നടത്തുകയും പോക്കു‌വരവ് നടത്താനാകില്ലെന്നും അറിയിച്ചു. തുടർന്ന് കളക്ടർക്ക് പരാതി നൽകി. ഈ വിഷയവുമായി നിരവധി തവണയാണ് വീട്ടമ്മ ഓഫീസുകൾ കയറിയിറങ്ങുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടന്‍ ലൈസൻസ്

ഇനി ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉടന്‍ ലൈസന്‍സ് കൈപറ്റാം. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ ...

news

രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലും പിന്നെ മാണിയും - വീക്ഷണം പറയുന്നു

സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കേരളാ കോൺഗ്രസ് എം ...

news

വർണമനോഹരമായി സാമ്പിൾ വെടിക്കെട്ട്; അതെ, ഇത് വെറും സാമ്പിൾ!

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് വര്‍ണ്ണാഭമായി. ...

news

ഇന്നസെ‌ന്റ് സത്യാഗ്രഹ സമരത്തിലേക്ക്

നടനും എംപിയുമായ ഇന്നസെന്റ് സത്യാഗ്രഹ സമരത്തിനൊരുങ്ങുന്നു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ...

Widgets Magazine Widgets Magazine