നോക്കാൻ ആളില്ലാത്തതിനെ തുടർന്ന് കിടപ്പിലായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

സംരക്ഷിക്കാൻ ആളില്ല, കിടപ്പിലായ ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പത്തനാ‌പുരം| aparna shaji| Last Modified ബുധന്‍, 3 മെയ് 2017 (10:47 IST)
രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. തലവൂർ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനിൽ സുന്ദരനാചാരി (59) യെ ഭാര്യ വസന്ത (49) യാണ് കൊലപ്പെടുത്തിയത്. മൊബൈൽ ഫോൺ ചാർജിന്റെ വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് വസന്ത പൊലീസിനോട് പറഞ്ഞു.

രോഗം‌ബാധിച്ച് അവശനിലയിലായിരുന്ന സുന്ദരനാചാരിക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാൻ ആകില്ല. കൊലപാതകത്തിന് ശേഷം അസുഖം ബാധിച്ചാണ് മരിച്ചതെന്ന് മകളേയും നാട്ടുകാരേയും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും വസന്തക്ക് കഴിഞ്ഞു.

എന്നാൽ, ഡോക്ടർ നടത്തിയ പ്രാഥമിക അന്വേഷണ‌ത്തിൽ സംശയം തോന്നുകയും തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സംഭവം കൊലപാതകം ആണെന്നും വ്യക്തമായി. പൊലീസ് ചോദ്യം ചെയ്തപ്പോൾ വസന്ത കുറ്റം സമ്മതിക്കുകയായിരുന്നു. സംരക്ഷിക്കാൻ ആളില്ലാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും ഇവർ സ‌മ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :