അപ്പുണ്ണിയെ വെറുതെ വിട്ടതല്ല, ആ വമ്പന്‍ സ്രാവിനുള്ള ചൂണ്ടയാണ്; ഞെട്ടിക്കുന്ന അറസ്റ്റിന് പൊലീസ്!

കൊച്ചി, ബുധന്‍, 2 ഓഗസ്റ്റ് 2017 (16:30 IST)

 അപ്പുണ്ണി, ദിലീപ്, സിദ്ദിക്ക്, കാവ്യ, ശ്യാമള, മഞ്ജു Appunni, Dileep, Siddique, Kavya, Shyamala, Manju
അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് എന്തിനാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത് എന്ന സംശയമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്നത്. കേസിലെ നിര്‍ണായക പിടിവള്ളിയായ അപ്പുണ്ണിയെ പൊലീസ് വിട്ടുകളഞ്ഞത് കേസ് ദുര്‍ബലമാകുന്നതിന് കാരണമാകുമെന്ന വിലയിരുത്തലുകളും നടക്കുന്നു.

എന്നാല്‍ ഇത് പൊലീസിന്‍റെ വളരെ ബുദ്ധിപരമായ ഒരു നീക്കമാണെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബോധപൂര്‍വമാണ് പൊലീസ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്നാണ് സൂചന.

അപ്പുണ്ണിയുടെ നീക്കങ്ങളും ആരോടൊക്കെ ബന്ധപ്പെടുന്നു എന്നുള്ളതുമെല്ലാം പൊലീസ് ക്ലോസായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വമ്പന്‍ സ്രാവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് അപ്പുണ്ണിക്ക് പൊലീസ് സ്വൈരവിഹാരം അനുവദിച്ചതെന്നാണ് സൂചനകള്‍.

നടിയെ അക്രമിച്ച കേസില്‍ വരും ദിവസങ്ങളില്‍ മലയാള സിനിമാലോകത്തെ ചില പ്രമുഖര്‍ അറസ്റ്റിലാകുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. കാവ്യാമാധവനെയും അമ്മ ശ്യാമളയെയും ഈയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അപ്പുണ്ണി ദിലീപ് സിദ്ദിക്ക് കാവ്യ ശ്യാമള മഞ്ജു Appunni Dileep Siddique Kavya Shyamala Manju

വാര്‍ത്ത

news

അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ചു; ഭവന– വാഹന പലിശ കുറയും; പ്രഖ്യാപിച്ചത് ഏഴു വര്‍ഷത്തെ കുറഞ്ഞ നിരക്ക്

അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ ...

news

തറയില്‍ പായ വിരിച്ച് ഉറങ്ങുകയായിരുന്നു ദിലീപ്‍, അവരെ കണ്ടതും പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു - ‘ ഞാന്‍ നിരപരാധിയാണ്’!

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ...

news

‘പെണ്ണിന്റെ മാനം എന്തെന്ന് പഠിക്കാന്‍ പുറത്തു നിന്ന് ഒരു ഉപദേശം വേണ്ട’; ഭാഗ്യലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ പലതവണയായി അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ ...