സുനിയില്‍ നിന്നും ഇനി ഒരു മൊഴി മാത്രം; ദിലീപ് ഭയക്കുന്ന ആ അറസ്‌റ്റ് ഈയാഴ്‌ച - പൊലീസ് എല്ലാം ഉറപ്പിച്ചു!

കൊച്ചി, ബുധന്‍, 2 ഓഗസ്റ്റ് 2017 (15:34 IST)

 Actress attack , Dileep , pulsar suni , AV George , suni , kavya madhavan , Appunni , പള്‍സര്‍ സുനി , കാവ്യ മാധവന്‍ , സുനി , ദിലീപ് , അപ്പുണ്ണി , നടി , വിഷ്ണു , എവി ജോര്‍ജ്
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അതിവേഗത്തിലാക്കി അന്വേഷണ സംഘം. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെ നടന്‍ ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണിയെ ഈയാഴ്ച തന്നെ അറസ്റ്റു ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അപ്പുണ്ണിയുമായി തനിക്കുള്ള ബന്ധം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ആവര്‍ത്തിച്ചാല്‍ അറസ്‌റ്റ് വൈകേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സുനിയും അപ്പുണ്ണിയും തമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള  ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് അറിയാമായിരുന്നുവെന്നു വ്യക്തമാക്കുന്ന രണ്ടു തെളിവുകളും ലഭിച്ചു കഴിഞ്ഞു. അപ്പുണ്ണികൂടി അറസ്‌റ്റിലായാല്‍ ദിലീപിനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാകുമെന്നാണ് പൊലീസിന്റെ അനുമാനം.

ജയിലില്‍നിന്നു സഹതടവുകാരനായ വിഷ്ണുവിന്റെ കൈയില്‍ കൊടുത്തുവിട്ട കത്ത് അപ്പുണ്ണി കൈപ്പറ്റിയെന്ന പള്‍സര്‍ സുനിയുടെ മൊഴിയും, ജയിലില്‍നിന്നു സുനി ഫോണില്‍ വിളിച്ചപ്പോള്‍ ദിലീപ് ഒപ്പുമുണ്ടായിരുന്നുവെന്ന മൊഴിയുമാണ്  അപ്പുണ്ണിയെ കുടുക്കുന്നത്.

മാപ്പുസാക്ഷിയാകാനുള്ള സാധ്യത മങ്ങിയതോടെയാണ് അപ്പുണ്ണിയെ ഈയാഴ്ച തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത്. കേസില്‍ താനും പ്രതിയാകുമോ എന്ന ഭയമാണ് അപ്പുണ്ണിയെ ദിലീപിനെതിരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് പുറത്തിറങ്ങാനുള്ള അവസാന അവസരമാണ് അപ്പുണ്ണിയിലൂടെ പൊലീസുകാർ അടച്ചത്. അതേസമയം, ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അറസ്‌റ്റ് ചെയ്യാനുള്ള തെളിവുകള്‍ പൊലീസിന് ലഭ്യമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യത്തെ പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം വരുന്നു !

രാജ്യത്തെ പശുകള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ...

news

ബിരിയാണിയിലെ കോഴിയിറച്ചിയില്‍ ചോര, ജീവനുള്ള കോഴിയാകുമ്പോള്‍ രക്തം കാണുമെന്ന് ഉടമ !

ബിരിയാണിക്കൊപ്പം കിട്ടിയ കോഴി ഇറച്ചിയില്‍ ചോര കണ്ടെത്തി. മങ്ങാട്ടുകവലയിലെ തഫ്സിയ ...

news

ദിലീപിനെ അപ്പുണ്ണി ഒറ്റുകൊടുത്തതിന് പിന്നിലൊരു കാരണമുണ്ട്! - ദിലീപ് പോലും വിചാരിക്കാത്ത കാരണം!

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ആലുവ സബ്ജെയിലില്‍ കഴിയുന്ന നടന്‍ ...

news

ഷാരൂഖിനെ വിശ്വസിച്ച് ‘ഷേവിങ് ക്രീം’ ഉപയോഗിച്ച യുവാവിന് എട്ടിന്റെ പണികിട്ടി; കിട്ടിയ പണി ഇരട്ടിയാക്കി കിങ്ങ് ഖാന് തിരിച്ചു കൊടുത്തു !

കിങ്ങ് ഖാന്‍ അഭിനയിച്ച് സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ചയാള്‍ക്ക് എട്ടിന്റെ ...