‘ദിലീപ് പറയുന്നത് ശരിയാണ്’ - ബെഹ്‌റ മലക്കം മറിഞ്ഞോ?

ദിലീപിന് വീണ്ടും ആശ്വാസം? മറ്റൊരു വഴിയില്ലെന്ന് കണ്ടാണോ ഇദ്ദേഹം ഇങ്ങനെ പറയുന്നത്?

aparna| Last Modified ശനി, 12 ഓഗസ്റ്റ് 2017 (08:48 IST)
നടിയെ തട്ടിക്കൊണ്ട്പോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂല പ്രസ്താവനയുമായി ഡിജിപി ലോക്‍നാഥ് ബെഹ്‌റ രംഗത്ത്. കേസില്‍ ദിലീപ് പറയുന്നതും പൊലീസ് പറയുന്നതും ശരിയാണെന്ന് ബെഹ്‌റ പറയുന്നു. ദിലീപ് പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രതികരണം.

ദിലീപ് പറയുന്നതും പൊലീസ് പറയുന്നതും ശരിയാണെന്ന് പറയുന്ന ബെഹ്‌റ ആരു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാന്‍ ആകില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ അതു കോടതിയലക്ഷ്യമാകും. സംഭവം വിശദമാക്കി പൊലീസ് ഉടന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

കേസില്‍ പള്‍സര്‍ സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ അന്നു തന്നെ ഡിജിപിക്ക് വാട്സാപ്പ് വഴി അയച്ചിരുന്നുവെന്ന് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ മൂടിവെക്കുകയും ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കിയതെന്നുമായിരുന്നു പൊലീസ് പറയുന്നത്. പൊലീസിന്റെ ഈ വാദത്തെ പൂര്‍ണമായും എതിര്‍ക്കുന്ന രീതിയിലാണ് പുതിയ ജാമ്യാപേക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :