സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയുടെ നെല്ലിപ്പലകയിലെത്തിച്ച കെ എം മാണി പുണ്യാളന്‍ ചമയരുത്: തോമസ് ഐസക്ക്

ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നുമുണ്ടാകില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം| Aiswarya| Last Updated: വ്യാഴം, 2 മാര്‍ച്ച് 2017 (17:36 IST)
ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നുമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 500 കോടിയുടെ നികുതി വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിട്ടത്. എന്നാല്‍ അത്രയും നികുതി വരുമാനം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ ജി എസ് ടി വരാന്‍ പോവുകയാണ്.അത് എങ്ങനെയാണ് ഫലപ്രദമായി നടപ്പിലാക്കുകയെന്നതാണ്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ വളരെയേറെ ബാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എങ്കിലും മദ്യനയത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വേണോ വേണ്ടയൊ എന്ന തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പാണ്. ടൂറിസം വികസിച്ചില്ലെങ്കിലും മദ്യം വേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ അങ്ങിനെയാകാം.
നാട്ടുകാരുടെ മദ്യോപയോഗം കുറച്ച് വിനോദ സഞ്ചാരികള്‍ക്ക് മദ്യം ലഭ്യമാക്കണമെന്നാണ് തന്റെ അഭിപ്രയാമെന്നും ഐസക്ക് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഈ ഒരു അവസ്ഥയിലേക്ക് തള്ളിവിട്ടത് കെ.എം. മാണിയാണെന്ന് തോമസ് ഐസക്ക് ആരോപിച്ചു. അദ്ദേഹം അധികാരത്തിലേറുമ്പോള്‍ വളരെ ഭദ്രമായ സമ്പദ് വ്യവസ്ഥയായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ വെറും മൂന്നുവര്‍ഷം കൊണ്ടാണ് അതിനെ തകര്‍ച്ചയുടെ നെല്ലിപ്പലകയിലെത്തിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കെ.എം. മാണി പുണ്യാളന്‍ ചമയേണ്ട കാ‍ാര്യമില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :