സ്റ്റാംപ് ഡ്യൂട്ടി രണ്ട് ശതമാനം കുറച്ചേക്കുമെന്ന് സൂചന; പ്രതീക്ഷയോടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാര്‍

റിയൽ എസ്റ്റേറ്റ് ഇടപാടുകാര്‍ക്ക് ആശ്വാസമാകുമോ ഈ ബജറ്റ് ?

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (16:19 IST)
നിത്യോപയോഗ സാധനങ്ങൾക്കു വിലകൂടിയേക്കുമെന്നുള്ള ആശങ്കയും അതുപോലെ വില കുറഞ്ഞേക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമില്ലാതെ മാര്‍ച്ച മൂന്നിന് മന്ത്രി ടി എം തോമസ് ഐസക്ക് എട്ടാം ബജറ്റ് അവതരിപ്പിക്കും. നികുതി നിർദേശങ്ങളൊന്നും തന്നെയില്ലാത്ത ഒരു ബജറ്റ്സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് വരുന്നതെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ബജറ്റിന്റെ പ്രത്യേകതയാണ്.

നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായുള്ള പല മാര്‍ഗങ്ങളും ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഭൂമി റജിസ്ട്രേഷന്റെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സ്റ്റാംപ് ഡ്യൂട്ടി എട്ടു ശതമാനത്തിൽ നിന്ന് ആറു ശതമാനത്തിലേക്കു കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :