വിപണി തേടാന്‍ സ്മാര്‍ട്ട് ഫോണുകള്‍

mobile calling
PTIFILE
മൊബൈല്‍ ഫോണുകള്‍ ഉപയോഗത്തിനൊപ്പം ഫാഷന്‍റെയും സ്റ്റാറ്റസിന്‍റെയും സിംബല്‍ കൂടിയായതോടെ സ്മാര്‍ട്ട് ഫോണുകളുടെ പുതിയ മാതൃക അവതരിപ്പിക്കുന്നതില്‍ മൊബൈല്‍ കമ്പനികള്‍ ബദ്ധ ശ്രദ്ധാലുക്കളായിരിക്കുകയാണ്. ഐ ഫോണ്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ എല്‍ ജി, മോട്ടറോള, സാംസംഗ് തുടങ്ങിയ കമ്പനികള്‍ സമാനമായ മോഡലുമായി വിപണിയില്‍ സ്വന്തമായ ഒരു തട്ടകം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പുതിയ മാതൃകകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ കഴിഞ്ഞ മാസം നടന്ന വയര്‍ലെസ് ഐ ടി, എന്‍റര്‍ടയ്‌ന്‍‌മെന്‍റ് 2007 ഷോയില്‍ പല കമ്പനികളും മൊബൈലുകളുടെ പുതിയ മാതൃകകള്‍ അവതരിപ്പിച്ചു. ക്യൂ 4 വിഭാഗത്തില്‍ പെടുന്ന എല്‍ ജി വൊയേജറാണ് ഇക്കാര്യത്തിലെ മുമ്പന്‍. ടച്ച് സ്ക്രീനുമായി പ്രത്യക്ഷപ്പെട്ട വൊയേജറില്‍ എച്ച് ടി എം എല്‍ വെബ്സര്‍വര്‍, വി കാസ്റ്റ് മ്യൂസിക്ക്, വീഡിയോ, മൊബൈല്‍ ടെലിവിഷന്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

എം പി ത്രീ, ഡബ്ല്യൂ എം എ, എ എ സിമ്യൂസിക്ക് ഫയലുകള്‍ ത്രീഡി ഗ്രാഫിക്‍സ് ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ ഗെയിമുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നു. വീഡിയോ പകര്‍ത്താനായി 2.0 മെഗാ പിക്‍സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 8 ജി ബി ഫ്ലാഷ് മെമ്മറിയോടു കൂടിയ പുതിയ ഉല്‍പ്പന്നം നവംബര്‍ അവസാനത്തോടെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. എല്‍ജി റൂമറെന്ന മറ്റൊരു ഉപകരണം കൂടി അണിയറയില്‍ തയ്യാറാക്കുന്നുണ്ട്

സാറ്റലൈറ്റ് മാപ്പ്, ഉന്നത നിലവാരത്തിലുള്ള ക്യാമറ, 10 ജി ബി മെമ്മറി കാര്‍ഡ് എന്നിവയോടു കൂടി പ്രത്യക്ഷപ്പെടുന്ന നോക്കിയയുടെ എന്‍ 81ല്‍ 7,500 പാട്ടുകള്‍ ശേഖരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 479 ഡോളറാണ് വില. ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐ പോഡിനു സമമായ ഉപോയഗമുള്ള എന്‍ 810 ഉം നോക്കിയ വിപണിയില്‍ എത്തിക്കും.

WEBDUNIA|
സാംസംഗിന്‍റെ പുതിയ ഉല്‍പ്പന്നം സാംസംഗ് ഐ760 ആണ് ഐ 730 ന്‍റെ പുതിയ രൂപമാണിത്. ഇന്‍രര്‍നെറ്റ് എക്‍സ്പ്ലോറര്‍, വിന്‍ഡോസ് മീഡിയാ പ്ലേയര്‍, എം പിത്രീ മ്യൂസിക്, വീഡിയോകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനാകും. 1.3 മെഗാ പിക്‍സല്‍ ക്യാമറയും ഇതിന്‍റെ പ്രത്യേകതയാണ്. കൂടാതെ ആധുനികസൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സമാനമായ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി മോട്ടോറോള അവതരിപ്പിച്ചിരിക്കുന്ന ത് മോട്ടോ യു 9 ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :